ഓണത്തിന് നാലുമാസത്തെ ക്ഷേമപെന്‍ഷന്‍; വിതരണം 11 മുതല്‍
ഓണത്തിന് അരക്കോടിയിലേറപ്പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. 11 മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങുമെന്നും ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. 48 ലക്ഷം പേര്‍ക്കു നാലുമാസത്തെ പെന്‍ഷനാണു നല്‍കുന്നത്. 4400 രൂപയെങ്കിലും ഓണത്തിന് പെന്‍ഷനായി നല്‍കാനാണു തീരുമാനമെന്നും ഏതാണ്ട് 2500 കോടി രൂപയാണ് വിതരണം ചെയ്യുകയെന്നും ധനമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 4,91,363, വാര്‍ധക്യകാല പെന്‍ഷന്‍ 20,93,652, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ 3,59,314, 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 78,014, വിധവാ പെന്‍ഷന്‍ 12,40,520. 5,52,864 പേര്‍ക്ക് വിവിധ ക്ഷേമനിധികള്‍ ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന് അര്‍ഹരായവരുണ്ട്. കൂടാതെ 1,97,525 പേര്‍ക്ക് കര്‍ഷകപെന്‍ഷനും അര്‍ഹതയുണ്ട്.
മൊത്തം 50,13,525 പേര്‍.ആധാറിന്റെ അടിസ്ഥാനത്തിലോ ക്ഷേനിധി ബോര്‍ഡുകള്‍ പരിശോധന നടത്തി ഡബിള്‍ പെന്‍ഷന്‍ ഇല്ലായെന്ന് അംഗീകരിച്ചിട്ടുള്ള പട്ടികയാണ്. ഇപ്പോള്‍ ക്ഷേമനിധി ബോര്‍ഡുകള്‍ സ്വയം സര്‍ട്ടിഫൈ ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha