ബോഡി ഡ്യൂപ്പ് കേസ്; ജീന്‍ പോളിന്റെയും, ശ്രീനാഥ് ഭാസിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി
ഹണീ ബി ടു എന്ന ചിത്രത്തില്‍ തന്റേതെന്ന പേരില്‍ മറ്റൊരാളുടെ ശരീരം പ്രദര്‍ശിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന് ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ ജാമ്യാപേക്ഷ വിധി പറയാനായി എറണാകുളം സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
അതേസമയം, പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. കേസില്‍ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല. പ്രതികള്‍ പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
സംവിധായകന് ജീന്‍ പോള്‍ ലാല്‍ (29), നടന് ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍ (29), അനിരുദ്ധന് (25) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. തങ്ങള്‍ യുവതിയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും പണം തട്ടിയെടുക്കാന്‍ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നുമായിരുന്നു ഇവര്‍ കോടതിയെ ധരിപ്പിച്ചത്. അതേസമയം യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha