ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ ചെന്നിത്തലയുടെ അവസ്ഥയില്‍ കോടിയേരി
പിണറായിക്കെതിരെ വീണ്ടും ആപ്പുമായി കോടിയേരി. ഇത്തവണ ഗവര്‍ണറെയാണ് അദ്ദേഹം പ്രതികൂട്ടില്‍ നിര്‍ത്തിയത്. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ സാരാംശം.
മുഖ്യമന്ത്രിക്ക് ഗവര്‍ണറുമായി യാതൊരു പിണക്കവുമില്ല. ഒരു കലാപം തലസ്ഥാനത്തുണ്ടായപ്പോള്‍ ഗവര്‍ണര്‍ ഇടപെട്ടതാണ്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നില്ല. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം രാജ്ഭവനിലെത്തി. പിന്നാലെ സംസ്ഥാന പോലീസ് മേധാവിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തി.
താന്‍ കൂടി ജീവിക്കുന്ന നഗരത്തിലെ അരക്ഷിതാവസ്ഥയെ കുറിച്ചാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആരാഞ്ഞത്. അതില്‍ ആര്‍ക്കും പരിഭവം തോന്നേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്കില്ലാത്ത വിഷയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് തോന്നേണ്ട കാര്യവുമില്ല. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളെ അതിന്റെ സ്പിരിറ്റില്‍ എടുക്കുന്ന ഒരാളാണ്.
ഇനി അങ്ങനെയല്ലെങ്കില്‍ തന്നെ ഗവര്‍ണര്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിയാണ്. സമാദരണീയനായ ന്യായാധിപനാണ്. അദ്ദേഹത്തെ ഗവര്‍ണറാക്കിയത് കേന്ദ്ര സര്‍ക്കാരാണെങ്കിലും അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് കരുതാന്‍ വയ്യ. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സി.പി.എം പറയുന്നത്. ജസ്റ്റിസ് പി സദാശിവം അത്തരക്കാരനാണെന്ന് കരുതാന്‍ വയ്യ.
ഗവര്‍ണറും കേന്ദ്ര സര്‍ക്കാരുമൊന്നുമല്ല ഇവിടെത്തെ വിഷയം. അത് പിണറായിയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കുക എന്ന ഉണ്ണാവൃതത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി. അതിന് മറ്റ് പലരുടെയും പിന്തുണയുണ്ട്. അവരുടെ ഉദ്ദേശം വ്യക്തമാണ്. അതായത് പിണറായി മുഖ്യമന്ത്രി പദം ഒഴിയണം. എ.എന്‍.ഷംസീര്‍ രാജി വയ്ക്കുന്ന തലശേരി സീറ്റില്‍ നിന്നും മത്സരിച്ച് കോടിയേരിക്ക് മുഖ്യമന്ത്രിയാകണം.
കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ രമേശ് ചെന്നിത്തലയുടെ അവസ്ഥയിലാണ്. പലര്‍ക്കും കോടിയേരി ബാലകൃഷണനെയാണ് പ്രിയം. പിണറായിയെക്കാളും കോടിയേരി യോടാണ് പലര്‍ക്കും പ്രിയം. അദ്ദേഹത്തിനെയാകുമ്പോള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് സഖാക്കള്‍ പറയുന്നത്. പ്രതിപക്ഷത്തിനു പോലും പ്രിയം കോടിയേരിയോടാണ്.
പിണറായി മുഖ്യമന്ത്രിയായത് മുതല്‍ കൊല്ലപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിച്ചു. കൊലപാതകങ്ങളിലധികവും പിണറായി പഞ്ചായത്തിലാണ് നടക്കുന്നത്. ഇതെല്ലാം പിണറായിയെ ലക്ഷ്യമിട്ടാണെന്ന് മനസിലാക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ ബുദ്ധിയൊന്നും വേണ്ട. മോദിയുമായി പിണറായിക്കുള്ള ബന്ധം തെറ്റിക്കാനും ശ്രമങ്ങള്‍ പലത് നടന്നു. കണ്ണൂരില്‍ സാധിക്കാതെ വന്നതാണ് തിരുവനന്തപുരത്ത് നടത്തിയത്. ഞായറാഴ്ച അരുണ്‍ ജയ്റ്റ്‌ലി തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനിരിക്കുകയാണ്.
ലാവ്‌ലിന്‍ കേസിലെ വിധി കാത്തിരിക്കുകയാണ് കോടിയേരി. അതറിഞ്ഞിട്ടാണ് അടുത്ത ചുവടുവെയ്പ്പ്.
https://www.facebook.com/Malayalivartha