മലയാളം ശ്രേഷ്‌ഠ ഭാഷാപദവിയിലേക്ക്, ഇനി വേണ്ടത് കേന്ദ്രമന്ത്രിസഭയുടെ അനുമതി മാത്രം
മലയാളത്തിന് ശ്രേഷ്‌ഠ ഭാഷാപദവി നല്‍കാന്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചു. ഇതിനുള്ള നടപടിക്രമാങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര സാംസ്‌കാരികമന്ത്രി അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടുന്ന വിദഗ്‌ധ സമിതിയും മലയാളം ശ്രേഷഭാഷയാക്കുന്നതിനായി ശുപാര്‍ശ ചെയ്‌തിരുന്നു. ഭാഷാവിദഗ്‌ധ സമിതി നേരത്തേതന്നെ ഇതംഗീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉപസമിതിയും ഇതിനനുകൂലമാണ്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംകൂടി ലഭിച്ചാല്‍ മലയാളത്തിന് ശ്രേഷ്‌ഠഭാഷാപദവി ലഭിക്കും.
https://www.facebook.com/Malayalivartha