കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയ ജയില്‍ വകുപ്പിന്റെ നടപടിക്കെതിരെ സിബിഐ
കതിരൂര്‍ മനോജ് വധത്തിലെ പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയതിനെതിരെ സിബിഐ രംഗത്ത്. ജയില്‍ വകുപ്പിന്റെ നടപടിക്കെതിരെ സിബിഐ കോടതിയില്‍ നിലപാടെടുക്കും. കണ്ണൂരിലായാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് സിബിഐ വ്യക്തമാക്കി. പ്രതികളെ തിരികെ എറണാകുളം സബ് ജയിലില്‍ എത്തിക്കണം. പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയത് കോടതിയേയും സിബിഐയേയും അറിയിക്കാതെയെന്നും സിബിഐ വ്യക്തമാക്കി. കണ്ണൂരിലേക്ക് മാറ്റണമെന്ന പ്രതികളുടെ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് സിബിഐ പോലുമറിയാതെ ജയില്‍ ഡിജിപി നേരിട്ട് തീരുമാനമെടുത്തത്.
തലശേരി കോടതി പരിഗണിച്ചിരുന്ന കതിരൂര്‍ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. ഇതിനൊപ്പമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതികളെ 15 പേരെയും എറണാകുളം സബ് ജയിലിലേക്ക് എത്തിച്ചത്. പരമോന്നത കോടതിയുടെ നിര്‍ദേശം പ്രകാരമായിരുന്നു ഇത്. എന്നാല്‍ തടവിലെങ്കിലും അത് സ്വന്തം തട്ടകമായ കണ്ണൂരിലാകണം എന്നായിരുന്നു പ്രതികളുടെ താല്‍പര്യം.
ഇതിനായി അപേക്ഷയും അവര്‍ നല്‍കി. ഇത് കോടതി പരിഗണിക്കാന്‍ തുടങ്ങിയിരുന്നു. എന്നാലത് അനുവദിക്കരുതെന്ന് സിബിഐ എതിര്‍വാദം രേഖാമൂലവും നല്‍കി. ഇതിന്മേലെല്ലാം കോടതി തീരുമാനം എടുക്കാനിരിക്കെയാണ് അതിന് തൊട്ടുമുന്‍പ് കോടതിയെയോ അന്വേഷണ ഏജന്‍സിയായ സിബിഐയെയോ പോലും അറിയിക്കാതെ പ്രതികളുടെ ജയില്‍മാറ്റം ഉണ്ടായത്. ജയില്‍ മേധാവിയായ എഡിജിപി: ആര്‍. ശ്രീലേഖയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. ഇതിനെ പരസ്യമായി ന്യായീകരിക്കാനും എഡിജിപി തയാറായിരുന്നു.
എറണാകുളത്ത് തടവുകാരുടെ എണ്ണം കൂടുതലായതു കൊണ്ട് കതിരൂര്‍ കേസിലെ പ്രതികളെ മാറ്റിയെന്നാണ് ജയില്‍ വകുപ്പിന്റെ ന്യായം.
https://www.facebook.com/Malayalivartha