നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ പൊലീസ് ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ സഹോദരന്‍ സമദിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ രണ്ട് പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സമദിനെ ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ അടുത്ത് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്കും കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
ദിലീപിന്റെ സ്‌റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ് ഗായകന്‍ കൂടിയായ സമദ്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha