പിണറായിക്കെതിരെയുള്ള വിവാദ പ്രസ്താവന;പി.രാജുവിനോട് സി.പി.ഐ വിശദീകരണം തേടി
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം മറുപടി നല്‍കാനാണ് രാജുവിനോട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്നാണ് രാജു വിശദീകരിക്കേണ്ടത്.
ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു രാജുവിന്റെ വിമര്‍ശനം. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും രാജു പറഞ്ഞിരുന്നു.
തമ്പുരാന്‍ വിളിക്കുന്നത് പോലെ ഗവര്‍ണര്‍ വിളിച്ചാല്‍ മനസില്ലടോ എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമായിരുന്നു. ഗവര്‍ണര്‍ വിളിച്ച ഉടനെ അദ്ദേഹത്തെ കാണാന്‍ ചെല്ലേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് ഗവര്‍ണറെ പോയി കാണാം. എന്നാല്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണിതെന്നും കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ രാജു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha