താമരശ്ശേരിയില്‍ ബസ് കാറിലും ജീപ്പിലും ഇടിച്ച് അപകടം ;മരണം ആറായി: മരിച്ചവരില്‍ നാല് പേര്‍ കുട്ടികള്‍
താമരശ്ശേരി ചുരത്തിനു താഴെ അടിവാരത്ത് സ്വകാര്യ ബസ് ജീപ്പിലും കാറിലുമിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചരുടെ എണ്ണം ആറായി. മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്. ജീപ്പ് ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊടുവള്ളി കരുവന്‍പൊയില്‍! വടക്കേക്കര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍ (എട്ട്), ഷാജഹാന്റെ മാതാവ് സുബൈദ (55), വയനാട് വടുവഞ്ചാല്‍! സ്വദേശി പ്രമോദ്, അബ്ദുല്‍ റഹ്മാന്‍ (60), ഫാത്തിമ ഷഹന (6), ആയിഷ നൂഹ (8) എന്നിവരാണ് മരിച്ചത്.
കോഴിക്കോടു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കു പോവുകയായിരുന്ന രാജഹംസം എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ഉച്ചകഴിഞ്ഞ് 2.30-ടെയായിരുന്നു അപകടം. കനത്ത മഴയില്‍ ബസിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ജീപ്പില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചവരെല്ലാം. ജീപ്പില്‍ ഇടിച്ച ബസ് സമീപത്തുണ്ടായിരുന്ന കാറിലും തട്ടുകയായിരുന്നു.
അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha