കണ്ണൂരില്‍ സമാധാനം സൃഷ്ട്ടിക്കാന്‍ സി.പി.എം-ബി.ജെ.പി ധാരണ
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും അവസാനിപ്പിക്കാനും സി.പി.എം-ബിജെപി നേതാക്കള്‍ കണ്ണൂരില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ ധാരണ. പ്രശ്നങ്ങളുണ്ടെങ്കില്‍ അതിന് മുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ഇരുവിഭാഗങ്ങളും അറിയിച്ചു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ആര്.എസ്.എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്തു.
10 ദിവസത്തിനകം സമാധാന ചര്‍ച്ചയിലെ ധാരണകള്‍ പാര്‍ട്ടിയുടെ താഴെ തട്ടിലേക്ക് എത്തിക്കാനാണ് ധാരണ. ഇരുപാര്‍ട്ടികളും പാര്‍ട്ടിയോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ചര്‍ച്ചയിലെ ധാരണകള്‍ അറിയിക്കും.
https://www.facebook.com/Malayalivartha