കച്ചവടക്കാരന് ബി.ജെ.പി നേതാവിന്റെ വധഭീഷണി;സംഭവം പുറത്തായതോടെ സസ്‌പെന്‍ഡ് ചെയ്ത് തലയൂരി ബി.ജെ.പി
പിരിവ് നല്‍കാത്തതിന്റെ പേരില്‍ കച്ചവടക്കാരന് ബിജെപി നേതാവിന്റെ വധ ഭീഷണി. ബി.ജെ.പിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുഭാഷാണ് ചവറയില്‍ കുടിവെള്ള വിതരണം നടത്തുന്ന കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയത്. മെഡിക്കല്‍ കോഴ വിവാദങ്ങള്‍ക്ക് ശേഷം നടന്ന ഈ സംഭവം ബി.ജെ.പി ജില്ലാ നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ഭീഷണിക്കിരയായ കച്ചവടക്കാരന്‍ പറഞ്ഞു.
ബി.ജെ.പി ജില്ലാ നേതാവ് എന്ന നിലയിലാണ് സുഭാഷ് സ്വയം പരിചയപ്പെടുത്തിയാണ് നേതാവ് സംസാരിച്ചു തുടങ്ങുന്നത്. കഴിഞ്ഞ സ്‌റ്റേറ്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് 5000 രൂപ പിരിവ് എഴുതിയെന്നും ആ തുക കിട്ടിയില്ലെന്നും ശബ്ദരേഖയില്‍ നേതാവ് പറയുന്നു. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും 3000 രൂപ നല്‍കാമെന്നും വ്യാപാരി എന്നു കരുതുന്നയാള്‍ മറുപടി പറഞ്ഞു.
സാമാന്യ മര്യാദയോടെ പിരിവെഴുതണമെന്നും എല്ലായ്‌പ്പോഴും പിരിവ് നല്‍കുന്നതാണെന്നും അതിനാല്‍ അത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചതോടെ നേതാവിന്റെ തനി സ്വരൂപം പുറത്ത് വന്നു.
ടാ..പന്ന....താ... കാശ് തന്നില്ലേല്‍ കാണിച്ചു തരുമെന്നും നിനക്കിട്ട് പണി തരുമെന്നും ഭീഷണിപ്പെടുത്തി, കേട്ടാല്‍ അറയ്ക്കുന്ന അസഭ്യ വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു. സംഭവത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് ആരോപണ വിധേയനായ നേതാവിനെ സസ്‌പെന്റ് ചെയ്തുള്ള നടപടി ബിജെപി നേതാവ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha