കേരളത്തില്‍ വീണ്ടും എ.ടി.എം തട്ടിപ്പ്... കള്ളന്‍ പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപ
കേരളത്തില്‍ വീണ്ടും എ.ടി.എം തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപയാണ്. കാസാര്‍കോഡുള്ള ഒരു വീട്ടമ്മയുടെ പണമാണ് എ.ടി.എം വഴി തട്ടിയെടുത്തത്. താങ്കളുടെ എടിഎം കാര്‍ഡും ആധാര്‍ കാര്‍ഡും കാലാവധി കഴിഞ്ഞുവെന്നും പുതുക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ നല്‍കണമെന്നുമറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫോണ്‍ കോള്‍ വിശ്വസിച്ച് വിവരങ്ങള്‍ പറഞ്ഞുകൊടുത്ത വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പണം തട്ടി എടുത്തത്.
അജ്ഞാതന്‍ തൊണ്ണൂറ്റി ഒമ്ബതിനായിരം രൂപ തട്ടിയെടുത്തത് കാസര്‍കോട് ചെറുവത്തൂരിലെ പട്ടാളക്കാരന്റെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നാണ്. വെള്ളിയാഴ്ച രാവിലെ വീട്ടമ്മയെ അജ്ഞാതന്‍ മൊബൈല്‍ ഫോണില്‍ വിളിച്ച് ബാങ്കില്‍ നിന്നാണെന്ന് പറയുകയും ആധാര്‍ കാര്‍ഡിന്റെയും എ ടി എം കാര്‍ഡിന്റെയും കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ വീട്ടമ്മ പറഞ്ഞുകൊടുക്കുകയായിരുന്നു.
എന്നാല്‍ വൈകീട്ട് വീട്ടമ്മ എ ടി എമ്മില്‍ പണം എടുക്കാന്‍ ചെന്നപ്പോഴാണ് പണം പിന്‍വലിച്ച കാര്യം അറിഞ്ഞത്. ഇത്രയും തുക എ ടി എമ്മില്‍ നിന്നും അഞ്ച് പ്രാവശ്യമായിട്ടാണ് പിന്‍വലിച്ചത്. ചന്തേര പോലീസ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha