അദ്ധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍.ദേശീയ അന്വേഷണ ഏജന്‍സിയാണ് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മന്‍സൂര്‍(47) നെ അറസ്റ്റ് ചെയ്തത്.
2010ലാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ചോദ്യ പേപ്പറില്‍ പ്രവാചകനെ പരിഹസിക്കുന്ന തരത്തില്‍ ചോദ്യം തയ്യാറാക്കി എന്നാരോപിച്ചാണ് പ്രതികള്‍ കോളേജിലെ അദ്ധ്യാപകനായ ജോസഫിന്റെ കൈവെട്ടി മാറ്റിയത്. കേസില്‍ 33 പ്രതികളായിരുന്നു ഉണ്ടായിരുന്നത്.
2015ല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ എന്‍.ഐ.എ കോടതി 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകളും ചുമത്തിയിരുന്നു. ഇതില്‍ 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും മുഖ്യപ്രതികളെ സഹായിച്ച മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവും വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha