തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തങ്ങളേയും കാണണമെന്ന ആവശ്യവുമായി സിപിഎം ധര്‍ണ
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനം നിര്‍ണായകമാകുന്നു. അതേസമയം, രാഷ്ട്രീയ പ്രതിരോധത്തിനായി സിപിഎം പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം നടത്തും.
രാവിലെ 11.15ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രി ശ്രീകാര്യത്തു കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് കല്ലംപള്ളിയില്‍ സംഘടിപ്പിച്ചിരിക്കുന്ന രാജേഷ് അനുസ്മരണത്തില്‍ പങ്കെടുക്കും.
രാഷ്ട്രീയസംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ആര്‍.എസ്.എസ്. നേതാവ് ജയപ്രകാശിനെയും സന്ദര്‍ശിക്കും. സംഘര്‍ഷമുണ്ടായ ആറ്റുകാല്‍ മേഖലയിലെ ബി.ജെ.പി. കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മാധ്യമങ്ങളെ കാണുന്ന അദ്ദേഹം ആക്കുളത്തെ സൈനിക കേന്ദ്രത്തിലെ പരിപാടിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിയിലേക്കു മടങ്ങുകയും ചെയ്യും.
സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടാകുന്നുവെന്ന് ബിജെപി പ്രചരണം നടത്തവെയാണ് ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി കേരളത്തില്‍ രാഷ്ട്രപതി ഭരണം നടത്തണമെന്നും ആവശ്യവുമായി ആര്‍എസ്എസ് ദേശീയ നേതൃത്വം രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha