പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
പരിയാരത്തിന് സമീപം പൊട്ടിവീണ വൈദ്യുതി കന്പിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു (60), ഭാര്യ ലൂസി (56) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30നാണ് സംഭവം. രാവിലെ പള്ളിയില്‍ പോവുന്നതിന് മുൻപായി വീടിന് മുകളില്‍ കെട്ടിക്കിടന്ന വെള്ളം തിരിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടെ ബാബുവിന് ഷോക്കേല്‍ക്കുകയായിരുന്നു.
ഷോക്കേറ്റ് പിടഞ്ഞ ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്ക് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha