ഭര്‍ത്താവിനെ കൊന്നു തള്ളിയ സ്വന്തം നാട്ടുകാരിയെ കുറിച്ച് ജയചന്ദ്രന്‍ മൊകേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ബംഗാളിയെ സ്വന്തമാക്കാന്‍ സ്വന്തം ഭര്‍ത്താവിനെ കൊന്നു തള്ളിയ സ്വന്തം നാട്ടുകാരിയെ കുറിച്ചുള്ള ജയചന്ദ്രന്‍ മൊകേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എഴുത്തുകാരനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരി പറയുന്നു മിണ്ടാട്ടം മുട്ടിപ്പോയ വാര്‍ത്തയായിരുന്നു...
ചെയ്യാത്ത കുറ്റത്തിന് മാസങ്ങളോളം മാലിദ്വീപ് തടവറയില്‍ കഴിഞ്ഞ് മലയാളി കളുടെ യാകെ പ്രതിരോധത്തിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ജയചാന്ദ്രന്റെ നാട്ടിലാണ് കേരളത്തെ നാണം കെടുത്തിയ സംഭവം അരങ്ങേറിയത്.
ജയചന്ദ്രന്‍ മൊകേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
എന്റെ നാട്ടുകാര്‍ അത്ഭുതവും സങ്കടവും ദ്വേഷ്യവും കൊണ്ട് മിണ്ടാട്ടം മുട്ടിപ്പോയ വാര്‍ത്തയായിരുന്നു അത്! രണ്ടുനാള്‍ മുന്‍പ് നാട്ടുകാരിയായ ഗിരിജ എന്ന സ്ത്രീയും അവളുടെ അമ്മയും കൂടി ഗിരിജയുടെ ഭര്‍ത്താവിനെ കണി സംഭവം. ശ്രീധരന്‍ എനിക്ക് കണ്ടു പരിചയമുള്ളയാളാണ്. കൂലിപ്പണിയെടുത്ത് അന്നന്നത്തെ അന്നം ഉണ്ടാക്കാന്‍ പാടുപെടുന്ന ഒരു സാധുമനുഷ്യന്‍. പി. കെ എന്ന ആളെയും കണ്ടിട്ടുണ്ട്. കാഴ്ചയില്‍ ഒരു പാവത്താന്‍. അയാളില്‍ ഒരു കൊലയാളി ഉണ്ടെന്നു തോന്നിയില്ല. അല്ലെങ്കിലും കാഴ്ചക്കപ്പുറമല്ലേ ശരിയായ സത്യങ്ങള്‍…ഗിരിജ
രണ്ടു കാര്യങ്ങളാണ് പ്രത്യേകതകളായി തോന്നിയത് .ആദ്യമായിട്ടാണ് ഒരു കൊലപാതകക്കേസില്‍ നാട്ടില്‍തന്നെയുള്ള രണ്ടു സ്ത്രീകളുടെ പങ്കുണ്ടാകുന്നത് ; മറ്റൊന്ന് ഇക്കാര്യത്തിലുള്ള ഒരു ബംഗാളിയുടെ റോളാണ്. ബംഗാളി എന്ന സാമാന്യ വിളിപ്പേരിനപ്പുറം എവിടെയെന്നോ എന്തെന്നോ അറിയാത്ത ആള്‍ക്കാരുമായി ഗിരിജയെപ്പോലെ ചില സ്ത്രീകള്‍ക്ക് തോന്നുന്ന അടുപ്പം ഇനിയും പലതരം ദുരിതങ്ങള്‍ ഇവിടെ സൃഷ്ടിച്ചേക്കാം .
കുറച്ചുകാലം മുന്‍പ് ഒരു യുവതി ഒരു ബംഗാളിയോടൊപ്പം ഒളിച്ചോടുകയും അവിടുത്തെ കാര്യങ്ങള്‍ അതിദയനീയമായി അനുഭവിച്ചശേഷം എങ്ങനെയോ രക്ഷപ്പെട്ടെത്തിയ വാര്‍ത്തയും കേട്ടിരുന്നു. ഇവിടെ വരുന്ന മറുനാടന്‍ തൊഴിലാളികളില്‍ നല്ലവരുണ്ടാകാം. എന്നാല്‍ അക്കൂട്ടത്തില്‍ പക്കാ ക്രിമിനലുകളും ഉണ്ടെന്നകാര്യം ഇനിയും ഗൗരവമായി മലയാളികള്‍ കണക്കിലെടുത്തില്ലെന്ന് തോന്നുന്നു.
ബംഗ്‌ളാദേശില്‍ നിന്നും കൊലപാതകങ്ങളും കവര്‍ച്ചയും നടത്തി അയല്‍രാജ്യങ്ങളിലേക്ക് നാടുവിടുന്ന സ്വന്തം ആള്‍ക്കാരെക്കുറിച്ച് എന്നോട് ചില ബംഗഌദേശികള്‍ പറഞ്ഞതോര്‍ക്കുന്നു. പണ്ടൊക്കെ പുരുഷന്മാര്‍ വീട്ടിലില്ലെങ്കിലും സ്ത്രീകള്‍ക്ക് തനിച്ചു താമസിക്കാന്‍ കഴിയുന്ന അന്തരീക്ഷം നാട്ടിന്‍ പുറങ്ങളില്‍ ഉണ്ടായിരുന്നു. ഇന്ന് ഗ്രാമങ്ങളില്‍ നിറയെ നാട്ടുകാരേക്കാളും അപരിചിതരാണ് . ഭയം നിഴല്‍ പരത്തുന്ന വീഥികള്‍ ഗ്രാമങ്ങളില്‍ പിറക്കുന്നുണ്ട്.
ക്രിമിനല്‍ സ്വഭാവം സ്ത്രീകളിലും വല്ലാതെ കൂടിവരുന്നുണ്ട്. ഇയ്യിടെ മാനന്തവാടിയില്‍ ആഡംബര ജീവിതം നയിക്കാന്‍ ഒരു യുവാവിന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്തശേഷം അയാളെ കൊലപ്പെടുത്തിയ യുവതി, തളിപ്പറമ്പിലെ കോടികള്‍ വിലയുള്ള ഒരാളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച അഭിഭാഷക. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇനിയും എത്രപേര്‍....
https://www.facebook.com/Malayalivartha