മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
അതേസമയം മതസ്പര്‍ദ്ധ വളര്‍ത്തുന്ന അഭിമുഖം നല്‍കിയതിന് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റെക്കോഡ് ചെയ്ത ഫോണില്‍ നിന്നും സംഭാഷണം വീണ്ടെടുക്കാനായിട്ടില്ലെന്ന് സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഫോറന്‍സിക് വിഭാഗം വ്യക്തമാക്കുന്നു.
ഒരു വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഒരു മതവിഭാഗത്തിനെ കുറിച്ച് സെന്‍കുമാര്‍പറഞ്ഞതായി വന്ന കാര്യങ്ങളാണ് വിവാദമായത്. മതവികാരം വളര്‍ത്തുന്ന അഭിമുഖമാണെന്ന പരാതിയില്‍ ക്രൈംബ്രാഞ്ചിന് കീഴിലെ സൈബര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അഭിമുഖം റിക്കോര്‍ഡ ചെയ്ത ഫോണും, സംഭാഷണം പകര്‍ത്തിയ സിഡിയും ലേഖകന്‍ കൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഈ ഫോണും സിഡിയും പരിശോധിച്ചാണ് ഫൊറന്‍സിത് വിഭാഗം റിപ്പോര്‍ട്ട് സിജെഎം കോടതിയില്‍ നല്‍കിയത്. ഫോണില്‍ റിക്കോര്‍ഡ് ചെയ്ത സംഭാഷണം മായ്ച്ചുകളഞ്ഞുവെന്നായിരുന്നു ലേഖകന്റെ മൊഴി.
ഫോറന്‍സിക് പരിശോധനയിവും ഫോണില്‍ നിന്നും സംഭാഷണം വീണ്ടെടുക്കാനായില്ല. സിഡിയിലെ സംഭാഷണം മറ്റൊരു ഫോര്‍മാറ്റിലുള്ളതാണ്. ഫോണില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് പകര്‍ത്തിയശേഷം സിഡയിലേക്ക് മാറ്റിയപ്പോള്‍ കൃത്രിമം നടന്നതായാണ് സംശയം. ഫോറന്‍സിക് ഫലം പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ലേഖകന്‍ ചോദിച്ചതിന് ചില വസ്തുകള്‍ ചൂണ്ടികാട്ടി മറുപടി നല്‍കുകയായിരുന്നുവെന്നാണ് സെന്‍കുമാറിന്റെ മൊഴി. അതേസമയം സംഭാഷണം മായ്ച്ചുകളഞ്ഞുവെന്ന ലേഖകന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നത് തന്നെ നിയമപരായ ശരിയല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശിപ്പ് ഡിജിപിക്ക് റിപ്പോര്‍ട്ടും നല്‍കി.
https://www.facebook.com/Malayalivartha