മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തികൊണ്ട് ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭാര്യയുടെ കുറിപ്പ് വൈറലാകുന്നു
മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഭര്‍ത്താവയ പൊലീസുദ്യോഗസ്ഥന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭാര്യയുടെ കുറിപ്പ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ തന്റെ ഭര്‍ത്താവിനേറ്റ കല്ലേറിനുള്ള പ്രതികാരം അദ്ദേഹം തന്നെ നിര്‍വഹിക്കുമെന്നാണ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.എസ്. രഘുവിന്റെ ഭാര്യ സൗമ്യ ഭീഷണിപ്പെടുത്തുന്നത്.
അസിസ്റ്റന്റ് സിറ്റി കമ്മീഷണര്‍ ലാല്‍ജിയെക്കൊണ്ട് വിദ്യാര്‍ത്ഥികളുടെ നെഞ്ചത്ത് പൂക്കളമിടുമെന്നാണ് സൗമ്യ പറയുന്നത്. ''നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് ജനമൈത്രി പോലീസ് മാമന്മാര് വെള്ളക്കടലാസില്‍ നല്ല വൃത്തിയായി സമ്മാനം തരും അതുറപ്പാ' അത് പക്ഷെ ഒരോരുത്തരും ഒറ്റയ്‌ക്കൊറ്റക്ക് വാങ്ങേണ്ടി വരും' പോലീസ് മാമന്മാരെ തല്ലിയതിനുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനാല്‍ നിങ്ങള്‍ക്ക് വിദേശത്ത് ജോലിക്കും, സര്‍ക്കാര്‍ ജോലിയും വളരെ എളുപ്പത്തില്‍ കിട്ടും.
അതിനുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പോലീസ് അങ്കിളുമാര്‍ ചോദിക്കുമ്പോള്‍ തന്നെ വീട്ടിലെത്തിച്ചു തരും, ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജയിലില്‍ കിടക്കുന്ന സിനിമാതാരത്തിനൊപ്പം ലഞ്ചും ഡിന്നറും ഒക്കെ കഴിക്കാനും കൂടെ താമസിക്കാനുമുള്ള സൗകര്യവും ലാല്‍ജി അങ്കിള്‍ വിചാരിച്ചാല്‍ ചെയ്തു തരാവുന്നതെയുള്ളു. കാരണം അദ്ദേഹം വളരെ നന്ദിയുള്ളവനാണ് കൊടുത്തത് പലിശ സഹിതം തിരിച്ച് കൊടുക്കുന്ന നല്ല ശീലം അദ്ദേഹത്തിനുണ്ട്, അത് കൊണ്ട് ഒരു 'ഓണസമ്മാനം' ഉറപ്പ്, അതിനുള്ള പൂക്കളം അദ്ദേഹേം ഇട്ട് തുടങ്ങിയിട്ടുണ്ടാവും.' സൗമ്യ പറയുന്നു.
എസിപി ചെയ്ത ഭീകര കൃത്യങ്ങള്‍ ഒന്നൊന്നായി എടുത്ത് പറഞ്ഞാണ് സൗമ്യ ഭീഷണിക്ക് ആക്കം കൂട്ടുന്നത്. ' കേരളത്തിലെ ഒരുപാട് ഗുണ്ടാമാമന്‍മാര്‍ക്ക് ലാല്‍ജി അങ്കിള്‍ ഒരുപാട് സമ്മാനങ്ങള്‍ കൊടുത്തിട്ടുണ്ട്. സ്‌ക്രാച്ച് & വിന്‍ ആയിട്ടും ലക്കി ഡ്രോ ആയിട്ടും, ചിലര്‍ക്ക് ബംബര്‍ സമ്മാനവും കൊടുത്തിട്ടുണ്ട്.
എന്തായാലും രണ്ട് സൈക്കിള്‍ അഗര്‍ബത്തി വാങ്ങി പ്രാര്‍ത്ഥിച്ചോ ആ ഭാഗ്യവാന്‍ നിങ്ങളാവാന്‍, പിന്നെ ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരില്ല... സര്‍ക്കാര്‍ ചിലവില്‍ താമസം ഭക്ഷണം എല്ലാം നിങ്ങള്‍ക്ക് ലാല്‍ജി പോലിസ് മാമന്‍ സംഘടിപ്പിച്ച് തരും.... സന്തോഷായില്ലെ... ഈ പറഞ്ഞതെല്ലാം കാര്യം, ഒറപ്പായും നടക്കാവുന്നത്.' ഭീഷണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ ഉപദേശിക്കാനും സൗമ്യ സമയം കണ്ടെത്തുന്നുണ്ട്.
മഹാരാജാസ് കോളേജില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. നവാഗതരെ സ്വാഗതം ചെയ്തു നടത്തിയ പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ കയറിയ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ വിദ്യര്‍ത്ഥികള്‍ നടത്തിയ പ്രതിരോധത്തില്‍ ഓഫീസര്‍മാര്‍ക്കടക്കം പരിക്കേറ്റു. സംഭവത്തിന്റെ പേരില്‍ 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലടച്ചു.
ഇതാണ് സംഭവമെന്നിരിക്കെ പൊലീസുകാരന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭാര്യ നടത്തിയ ഭീഷണിയുടെ പൂര്‍ണരൂപം വായിക്കാം;
പ്രിയപ്പെട്ട എന്റെ മഹാരാജാസ് കോളേജിലെ തലതെറിച്ചമക്കളെ ....' ഞാന്‍ സൗമ്യ രഘു ,ബിസിഎയ്ക്കും ക്കും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് മക്കളുടെ അമ്മയാണ്, എന്റെ ഭര്‍ത്താവ് എറണാകുളത്ത് ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥനാണ്. ഇന്നത്തെ പത്രങ്ങള്‍ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ തുടങ്ങിയതാണ് നിങ്ങളോട് അല്പം കാര്യങ്ങള്‍ പറയണമെന്നത്...... നിങ്ങളിന്നലെ നടത്തിയ അക്രമങ്ങള്‍ വളരെ മികച്ചതായിരുന്നു. നിങ്ങള്‍ നല്ല ഉന്നമുള്ളവരുമാണ്, എറണാകുളം എസി ലാല്‍ജി സാറിനും സിഐ അനന്ത ലാല്‍ സാറിനും, എസ്‌ഐ ജോസഫ് സാജന്‍ സാറിനെയും പിന്നെ കുറച്ച് പോലീസ്‌കാരെയും നിങ്ങള്‍ നല്ല ഭംഗിയായി എറിഞ്ഞ് പരിക്കേല്‍പ്പിച്ചു.
കൊള്ളാം നിങ്ങള്‍ വളരെ നല്ല ഭാവിയുള്ളവരാണ്, ഭാവിയില്‍ നിങ്ങള്‍ സ്വന്തം അച്ഛന്റെയും അമ്മയേയുടെയുമൊക്കെ തലതല്ലി പൊളിക്കാന്‍ യോഗ്യത ഉള്ളവരാണെന്നും നിങ്ങള്‍ തെളിയിച്ചു, ഇനി നിങ്ങള്‍ വേണമെങ്കില്‍ പോലീസ് സ്‌റ്റേഷന്റെ മുന്നില്‍ വന്ന് 'ഏമാന്‍മാരെ... ഏമാന്‍മാരെ .... ഞങ്ങളുമുണ്ടേ... എന്ന പാട്ടും മുടിയഴിച്ചിട്ട് പാടിക്കോ, അതും നിങ്ങള്‍ക്ക് ഭാവിയില്‍ ഉപകാരപ്പെടും, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ മുന്നില്‍ നിന്ന് അവരെ ആക്ഷേപിക്കാനുള്ള പരിശീലനവുമാവട്ടെ, കൂട്ടുകൂടി നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് ജനമൈത്രി പോലീസ് മാമന്മാര് വെള്ളക്കടലാസില്‍ നല്ല വൃത്തിയായി സമ്മാനം തരും അതുറപ്പാ' അത് പക്ഷെ ഒരോരുത്തരും ഒറ്റക്കൊറ്റക്ക് വാങ്ങേണ്ടി വരും' പോലീസ് മാമന്മാരെ തല്ലിയതിനുള്ള സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനാല്‍ നിങ്ങള്‍ക്ക് വിദേശത്ത് ജോലിക്കും, സര്‍ക്കാര്‍ ജോലിയും വളരെ എളുപ്പത്തില്‍ കിട്ടും.
അതിനുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പോലീസ് അങ്കിളുമാര്‍ ചോദിക്കുമ്പോള്‍ തന്നെ വീട്ടിലെത്തിച്ചു തരും, ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജയിലില്‍ കിടക്കുന്ന സിനിമാ താരത്തിനൊപ്പം ലഞ്ചും ഡിന്നറുമൊക്കെ കഴിക്കാനും കൂടെ താമസിക്കാനുമുള്ള സൗകര്യവും ലാല്‍ജി അങ്കിള്‍ വിചാരിച്ചാല്‍ ചെയ്തു തരാവുന്നതെയുള്ളു. കാരണം അദ്ദേഹം വളരെ നന്ദിയുള്ളവനാണ് കൊടുത്തത് പലിശ സഹിതം തിരിച്ച് കൊടുക്കുന്ന നല്ല ശീലം അദ്ദേഹത്തിനുണ്ട്, അത് കൊണ്ട് ഒരു 'ഓണസമ്മാനം' ഉറപ്പ്, അതിനുള്ള പൂക്കളം അദ്ദേഹം ഇട്ട് തുടങ്ങിയിട്ടുണ്ടാവും.
കേരളത്തിലെ ഒരുപാട് ഗുണ്ടാമാമന്‍മാര്‍ക്ക് ലാല്‍ജി അങ്കിള്‍ ഒരുപാട് സമ്മാനങ്ങള്‍ കൊടുത്തിട്ടുണ്ട്. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ആയിട്ടും ലക്കി ഡ്രോ ആയിട്ടും, ചിലര്‍ക്ക് ബംബര്‍ സമ്മാനവും കൊടുത്തിട്ടുണ്ട്. എന്തായാലും രണ്ട് സൈക്കിള്‍ അഗര്‍ബത്തി വാങ്ങി പ്രാര്‍ത്ഥിച്ചോ ആ ഭാഗ്യവാന്‍ നിങ്ങളാവാന്‍, പിന്നെ ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരില്ല... സര്‍ക്കാര്‍ ചിലവില്‍ താമസം ഭക്ഷണം എല്ലാം നിങ്ങള്‍ക്ക് ലാല്‍ജി പോലീസ് മാമന്‍ സംഘടിപ്പിച്ച് തരും.... സന്തോഷായില്ലെ.... ഈ പറഞ്ഞതെല്ലാം കാര്യം, ഒറപ്പായും നടക്കാവുന്നത്.
ഇനി ഞാന്‍ നിങ്ങളോട് അല്പം തമാശ പറയട്ടെ ... മക്കളെ നമ്മള്‍ ഭാരതിയരും കേരളിയരുമാണ്, നമുക്ക് തനതായ ഒരു സംസ്‌ക്കാരമുണ്ട്. നമ്മള്‍ ദൈവത്തിന്റെ മുകളിലും മാതാവിനും പിതാവിന്നും തൊട്ടു ചേര്‍ന്നുമാണ് ഗുരുക്കന്മാരെ കാണുന്നത് ' പക്ഷെ കുട്ടികളെ നിങ്ങള്‍ ചെയ്തു കൂട്ടുന്ന പ്രവൃത്തികള്‍ കാണുമ്പോള്‍ ഞങ്ങള്‍ അമ്മമാരുടെ മനസ്സ് പിടയുകയാണ് ....?? വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിന്റെ പേരില്‍ നിങ്ങള്‍ ചെയ്തു കൂട്ടുന്നതെന്തൊക്കെയാണ് നിരവധി മഹത് വ്യക്തികള്‍ പഠിച്ച ഈ കലാലയത്തെ നിങ്ങള്‍ യുദ്ധഭൂമിയാക്കുകയാണോ? സര്‍ക്കാര്‍ മുതലുകള്‍ നശിപ്പിക്കുന്നു, പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നു.
അങ്ങനെ എന്തൊക്കെയാണ് അവിടെ നടക്കുന്നത് ' ഞങ്ങളുടെയെല്ലാം കൗമാരകാലത്ത് മഹാരാജാസില്‍ പഠിക്കുന്നവരെ തെല്ല് അസൂയയോടെയാണ് നോക്കി കണ്ടിരുന്നത്. അവിടെ അഡ്മിഷന്‍ ലഭിച്ച നിങ്ങള്‍ ഭാഗ്യവാന്മാരാണ് കുട്ടികളെ, പക്ഷെ കുട്ടികളെ അടുത്ത തലമുറയ്ക്കായി ഈ കലാലയം നിങ്ങള്‍ ബാക്കി വയ്ക്കുമോയെന്ന് ഇപ്പേള്‍ സംശയിക്കേണ്ടിയിരിക്കുന്നു.
അപക്വമായ നേതൃത്വമാണ് നിങ്ങളെ ഈ രുപത്തിലെത്തിച്ചിരിക്കുന്നത്. രാഷ്ട്രിയം നമുക്ക് വേണം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നു നടക്കുന്ന പല അതിക്രമങ്ങള്‍ക്കും കാരണം അവിടങ്ങളില്‍ പ്രതികരണ ശേഷിയുള്ള സംഘടന നേതൃത്വമില്ലാത്തതാണ്. വിചാരങ്ങളെയും വികാരങ്ങളെയും വിവേകത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശിലനങ്ങളും നമ്മുടെ വിദ്യാഭ്യാസത്തില്‍ ഉള്‍കൊള്ളിക്കേണ്ടിയിരിക്കുന്നു.
പ്രപഞ്ച കര്‍ത്താവ്വ് സൃഷ്ടിയുടെ മകുടം എന്ന പദവി നല്‍കിയിട്ടുള്ളത് മനുഷ്യനുമാത്രമാണ്, അതിനാല്‍ വിദ്യാഭ്യാസത്തിലൂടെ വ്യക്തിത്വത്തിന്റെ എല്ലാ മേഖലകളെയും വികസിപ്പിക്കുക എന്നത് മനുഷ്യന്റെ കടമയാണ് വിദ്യാഭ്യാസം കൊണ്ട് മനസ്സിലെ മാലിന്യങ്ങള്‍ ദുരീകരിച്ച് ശത്രു മിത്ര ഭേദമന്യേ ഏതൊരാള്‍ക്കും ഉപകാരമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമകളായി തീരുവാന്‍ ഓരോ വിദ്യാര്‍ത്ഥിയും ശ്രമിക്കേണ്ടതാണ് . ചുമടുചുമന്നും കൂലിപ്പണിയെടുത്തുമാണ് നിങ്ങളില്‍ പലരുടെയും മാതാപിതാക്കള്‍ നിങ്ങളെ പഠിപ്പിക്കുന്നത്.
പലപ്പോഴും നിങ്ങളില്‍ പലരും അത് മറയ്ക്കുന്നു, സ്‌ക്കൂളിലോ കോളേജിലോ പഠിച്ചു കഴിയുന്നതോടെ വിദ്യാഭ്യാസം അവസാനിച്ചുവെന്ന് നിങ്ങള്‍ കരുതരുത്, കലാലയ ഭിത്തിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല വിദ്യാഭ്യാസം, ''ആചാര്യത് പാദമാദത്തേ പാദം ശിഷ്യഃ സ്വമേധയാ പാദം സബ്രഹ്മചാരിഭ്യോ പാദം കാലക്രമേണ തു '' അങ്ങനെ നോക്കുമ്പോള്‍ ജീവിതകാലം മുഴുവന്‍ നമ്മള്‍ വിദ്യാര്‍ത്ഥികളാണ്.
നമ്മളെ സംസ്‌ക്കാര സമ്പന്നരും മൂല്യബോധമുള്ളവരുമാക്കി തീര്‍ക്കുന്ന വിദ്യയെ ഏറ്റവും വലിയ സമ്പത്തായി വേണം വിലമതിക്കുവാന്‍ '' നിങ്ങളില്‍ ചിലര്‍ രാഷ്ട്രിയ കളരിയായി കലാലയത്തെ കാണുമ്പോള്‍ കഷ്ട്ടപ്പെട്ട് പഠിക്കാനായി മാത്രം വരുന്ന വരുടെ ഭാവിയാണ് നിങ്ങള്‍ തകര്‍ക്കുന്നത്. നിങ്ങള്‍ അതിരുവിടുമ്പോള്‍ നിങ്ങളുടെ സംഘടനയും നിങ്ങളെ അതിര്‍ത്തിക്കപ്പുറത്തേക്ക് വിടും, നിങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരാകും.
കേസുകളില്‍ പ്രതികളാകുന്ന നിങ്ങളുടെ ഭാവിക്കും തകരും. എന്റെ കുഞ്ഞുങ്ങളെ.... നിങ്ങളെത്ര വളര്‍ന്നാലും നിങ്ങള്‍ ഞങ്ങള്‍ അമ്മമാരുടെ മനസ്സില്‍ കുഞ്ഞുങ്ങളാണ്. കണ്ണിലെണ്ണയൊഴിച്ചാണ് മക്കളെ നിങ്ങളെ ഞങ്ങള്‍ കാത്തരിക്കുന്നത്. ഇനിയും സമരത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ നിങ്ങളോരോരുത്തരും നിങ്ങളുടെ അമ്മമാരുടെ മുഖം ഒന്നു മനസ്സില്‍ കൊണ്ടുവരണം ഈ മഹത്തായ കലാലയം നിങ്ങളുടെ വരും തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിക്കണം.
ചിലപ്പോള്‍ നിങ്ങള്‍ക്ക് കുട പിടിക്കാന്‍ ചില അധ്യാപകരും ഉണ്ടായേക്കാം അവരുടെ ലക്ഷ്യം മറ്റു പലതുമായിരിക്കും. നിങ്ങള്‍ ഒരു തെറ്റിലും പെടാതെ ഞങ്ങള്‍ അമ്മമാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരണം ... ഇശ്വര ചിന്ത സഹോദരസ്‌നേഹം രാജ്യസ്‌നേഹം നീതിബോധം അദ്ധ്വാനശീലം ആരോഗ്യ സംരക്ഷണം പരിസ്ഥിതി സംരക്ഷണം കാരുണ്യ പ്രവര്‍ത്തികളുമൊക്കെയുള്ള ഒരു തലമുറയായി നിങ്ങള്‍ വളരാന്‍ ഈ അമ്മ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കാം ......സ്‌നേഹപൂര്‍വ്വം സൗമ്യ രഘു.
https://www.facebook.com/Malayalivartha