എല്‍ഡി ക്ലര്‍ക്ക് പരീക്ഷയില്‍ സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ത്ഥികളെ ഞെട്ടിച്ച് പി എസ് സി
ഇന്നലെ നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ വിവാദത്തിലേക്ക്. സിലബസിലില്ലാത്തതാണ് പല ചോദ്യങ്ങളും. പത്താക്ലാസിലെ പാഠപുസ്തകവും വിഗൈഡും അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് ചോദ്യപ്പേപ്പര്‍ കാണുന്ന ആര്‍ക്കും തോന്നിപ്പോകും.
ഫാസിസം, സോവിയറ്റ് യൂണിയന്‍, റഷ്യ, ചൈന, ജര്‍മനി എന്നിവയുമായി ബന്ധപ്പെട്ടാണ് ചരിത്രത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ മുഴുവന്‍ വന്നിരിക്കുന്നത്. സാമ്രാജ്യത്വത്തിന്റ ഏറ്റവും വലിയ പ്രത്യേകത, ഫാസിസത്തിന്റെ ജര്‍മനിയിലെ രൂപം, ചൈനയില്‍ പ്രവര്‍ത്തിച്ചു വന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് സണ്‍യാറ്റ്‌സണ്‍ രൂപീകരിച്ച സംഘടന, ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.
ഒരേ ടോപ്പിക് തന്നെ ആവര്‍ത്തിച്ചു വരുന്നതാണ് മറ്റൊരു വൈരുദ്ധ്യം. ഇന്ത്യന്‍ ഭരണഘടന, പഞ്ചവത്സര പദ്ധതികള്‍, എന്തിന് ഇന്ത്യന്‍ ചരിത്രം പോലും ചോദ്യകര്‍ത്താക്കള്‍ മറന്നുവെന്ന് വേണം ഇതില്‍ നിന്നു കരുതാന്‍. അജണ്ടാപരമായ നീക്കമാണിതെന്നും അട്ടിമറി സാധ്യതയുണ്ടെന്നും വരെ ആരോപണമുയരുന്നു.
കട്ടോഫ് മാര്‍ക്ക് പാലക്കാട് 3842ഉം, പത്തനംതിട്ട 3538ഉം ആകാനാണ് സാധ്യത. പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവും ശക്തമാണ്. ഇതു സംബന്ധിച്ച ട്രോളുകളും ധാരാളമായി ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha