താമരശേരി വാഹനാപകടത്തില്‍ മരണം ഏഴായി
കോഴിക്കോട് മൈസൂരു ദേശീയപാതയില്‍ അടിവാരത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഏഴു വയസുകാരി ആയിഷ നുഹയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ശനിയാഴ്ച മരിച്ച കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുറഹിമാന്റെ (65) കൊച്ചുമകളാണ് ആയിഷ. വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ മജീദിന്റെയും സഫീനയുടെയും മകളാണ്.
കമ്പിപ്പാലം വളവില്‍ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ് ശനിയാഴ്ച അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പ് െ്രെഡവറടക്കം യാത്രക്കാരായ കുടുംബത്തിലെ ആറു പേര്‍ മരിച്ചിരുന്നു. മൂന്നു കുട്ടികളടക്കം 10 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന ആയിഷയാണ് ഉച്ചയോടെ മരിച്ചത്
.
കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുറഹിമാന്‍ (65), ഭാര്യ സുബൈദ (55), ഇവരുടെ മകന്‍ ഷാജഹാന്റെയും ഹസീനയുടെയും മകന്‍ മുഹമ്മദ് നിഷാല്‍ (എട്ട്), അബ്ദു റഹ്മാന്റെ മറ്റൊരു മകള്‍ സഫീറയുടെയും പടനിലം പൂതാടി മുഹമ്മദ് ഷഫീഖിന്റെയും മകള്‍ ഹന ഫാത്തിമ (11), മറ്റൊരു മകള്‍ സഫീനയുടെയും വെണ്ണക്കോട് തടത്തുമ്മല്‍ മജീദിന്റെയും മകള്‍ ജസ (ഒന്ന്), ജീപ്പ് െ്രെഡവര്‍ വയനാട് വടുവന്‍ചാല്‍ പുളിക്കല്‍ പ്രമോദ് (45) എന്നിവരാണ് ശനിയാഴ്ച മരിച്ചത്.
https://www.facebook.com/Malayalivartha