പി.സി. ജോർജിനെതിരെ നടപടി സ്വീകരിക്കാമെന്ന് വനിതാകമ്മീഷന് നിയമോപദേശം
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമർശത്തിൽ പി.സി. ജോർജ് എംഎൽഎയക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നു നിയമോപദേശം. ഇതുസംബന്ധിച്ചു ലീഗൽ ഓഫീസർ വനിതാ കമ്മീഷനു നിയമോപദേശം നൽകി. ഓഗസ്റ്റ് ഒൻപതിനു ചേരുന്ന വനിതാ കമ്മീഷൻ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജോർജിനെതിരെ കേസെടുക്കുന്ന കാര്യത്തിൽ വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. വനിതാ കമ്മീഷൻ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha