രാജേഷിന്റെ ഭാര്യക്ക് ധനസഹായവുമായി ബിജെപി, കുടുംബ സഹായനിധിയുടെ ആദ്യഗഡു രാജേഷിന്റെ ഭാര്യ റീനയ്ക്കു കുമ്മനം നല്‍കി
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കുടുംബത്തിനു ബിജെപി കുടുംബ സഹായനിധിയുടെ ധനസഹായം. കുടുംബ സഹായനിധിയുടെ ആദ്യഗഡു രാജേഷിന്റെ ഭാര്യ റീനയ്ക്കു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കി. രാജേഷിന്റെ രണ്ട് കുട്ടികളുടേയും പഠനച്ചെലവു ബിജെപി ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് നെയ്യാര്‍, വി.എം. രാകേഷ് എന്നിവര്‍ ഏറ്റെടുത്തു.
കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിനിടെയാണു ധനസഹായം കൈമാറിയത്. ജപ്തി നടപടി നേരിടുന്ന വീട്ടിലാണ് രാജേഷിന്റെ കുടുംബം കഴിയുന്നത്. ഇളയ സഹോദരന്‍ ഓട്ടോ ഓടിക്കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്നുവേണം ഒന്‍പതംഗ കുടുംബത്തിനുകഴിയാന്‍. അതിനുപരിഹാരം കാണണമെന്നു വീട്ടുകാര്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാരും ബിജെപിയും ഒപ്പമുണ്ടാകുമെന്നു ജയ്റ്റ്‌ലി രാജേഷിന്റെ കുടുംബത്തിന് ഉറപ്പു നല്‍കി.
എംപിമാരായ റിച്ചാര്‍ഡ് ഹേ, രാജീവ് ചന്ദ്രശേഖര്‍, നളിന്‍കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി എച്ച്. രാജ, ഒ.രാജഗോപാല്‍ എംഎല്‍എ, ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍, സംഘടനാ സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, സി.ശിവന്‍കുട്ടി, സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍. പത്മകുമാര്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ജില്ലാ അധ്യക്ഷന്‍ അഡ്വ.എസ്.സുരേഷ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha