നിയമസഭാ സമ്മേളനം: ജിഎസ്ടി ബില്‍ ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ക്കായി നിയമസഭാ സമ്മേളനത്തിന് തുടക്കം : സംസ്ഥാനത്തെ രാഷ്ട്രീയ സംഘട്ടനങ്ങളും ചര്‍ച്ചയാകും
ജിഎസ്ടി ബില്‍ ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ക്കായി നിയമസഭാ സമ്മേളനത്തിന് തുടക്കം . സംസ്ഥാനത്തെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ദേശീയവിഷയമായ പശ്ചാത്തലത്തിലാണു സമ്മേളനം.
സഭാംഗമായ എം. വിന്‍സന്റ് പീഡനക്കേസില്‍ അറസ്റ്റിലായതും സഭാതലത്തെ ബഹളമയമാക്കും. 24 വരെയാണ് സമ്മേളനം. തലസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ അക്രമങ്ങളും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകവും 13 ദിവസം നീളുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. ക്രമസമാധാനം സംരക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടുവെന്ന ആരോപണമായിരിക്കും പ്രതിപക്ഷം മുന്നോട്ടുവയ്ക്കുക.
രാജ്യവ്യാപകമായി കേരളത്തിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി സഭയില്‍ നിലപാടു വ്യക്തമാക്കുമെന്നാണു സൂചന. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടിയെ ഭരണപക്ഷവും പ്രതിപക്ഷവും ചോദ്യം ചെയ്യും. ഗവര്‍ണറുടെ നടപടി കേന്ദ്രത്തിന്റെ കടന്നുകയറ്റമായി ഭരണപക്ഷം വ്യാഖ്യാനിക്കുമ്പോള്‍, മുഖ്യമന്ത്രി എന്തിനുപോയി എന്ന ചോദ്യമായിരിക്കും പ്രതിപക്ഷം ഉയര്‍ത്തുക.
സഭ സമ്മേളിക്കുന്നതിനിടയില്‍ ആര്‍എസ്എസ് ബിജെപി ദേശീയനേതാക്കള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇവര്‍മുന്നോട്ടു വയ്ക്കുന്ന വാദഗതികളും സഭാസമ്മേളനത്തില്‍ പ്രതിഫലിക്കും. ബിജെപിക്കെതിരെ മെഡിക്കല്‍ കോഴയാവും ഭരണപക്ഷത്തിന്റെ തുറുപ്പുചീട്ട്.
മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ ആക്രോശം, അന്യസംസ്ഥാന ലോട്ടറി പ്രശ്‌നം എന്നിവയും ഉയര്‍ന്നുവരും. എം. വിന്‍സെന്റിന്റെ അറസ്റ്റ് ഭരണപക്ഷം പ്രതിപക്ഷത്തിനെനേരെ ഉപയോഗിക്കും. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ സഹകരണ സംഘ ഭേദഗതി ബില്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ബില്‍, ജിഎസ്ടി ബില്‍ എന്നിവയാണു സഭ പരിഗണിക്കുന്ന പ്രധാന നിയമ നിര്‍മാണങ്ങള്‍.
https://www.facebook.com/Malayalivartha