യുവാവിന് വെട്ടേറ്റത് കണ്ട് വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു
ബന്ധുവിനെ തല്ലിയത് ചോദിക്കാന്‍ ചെന്ന ആളെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട് നിന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം കള്ളിക്കാട് പഞ്ചായത്തിലെ വാവോടിന് സമീപമാണ് സംഭവം.
ഇടവാച്ചല്‍ സ്വദേശി രഘുവിനെ സമീപവാസി കൂടിയായ ഷൈജുവാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. മുഖത്തും കാലിനും ഗുരുതരമായി പരുക്കേറ്റ രഘുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയുധവുമായി പ്രദേശത്ത് ഭീകരാന്തീക്ഷം സൃഷ്ടിച്ച ഷൈജു മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അക്രമ സംഭവങ്ങള്‍ കണ്ടു നിന്ന രാമചന്ദ്രപണിക്കരാണ് കുഴഞ്ഞ് വീണ് മരിച്ചത്.
https://www.facebook.com/Malayalivartha