സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചു; റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാനക്കാരന് ദാരുണാന്ത്യം
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്, റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാനക്കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശി മുരുക(30)നാണ് ഇന്ന് രാവിലെ ആറു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മുരുകന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചു.
തുടര്‍ന്ന് കൊല്ലത്തേയും തിരുവനന്തപുരത്തേയും മറ്റു പല സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവരും ചികിത്സിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്അതേ ആംബുലന്‍സില്‍ തന്നെ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. എന്നാല്‍, വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല. കൊണ്ടുപോയി. വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല. രാവിലെ ആറുമണിയോടെ മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha