ദിലീപിന് ആലുവ സബ് ജയിലില്‍ സര്‍വ്വ സ്വാതന്ത്ര്യമെന്ന് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ആരോഗ്യ നില മോശമാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പി.ആര്‍. വര്‍ക്കിന്റെ ഭാഗമാണോയെന്ന് സംശയം. ദിലീപ് അവശനാണെന്ന വാര്‍ത്തകള്‍ നല്‍കി ജനരോക്ഷം തണുപ്പിച്ച് ഫൈവ് സ്റ്റാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കാനാണ് ശ്രമമെന്നാണ് വിലയിരുത്തല്‍. ഇതാണ് പൊളിയുന്നത്. ദിലീപിന് യാതൊരു കുഴപ്പവുമില്ലെന്ന് സഹ തടവുകാരനാണ് വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പകല്‍മുഴുവന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ മുറിയില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണമാണ് നല്‍കുന്നതെന്നും സഹതടവുകാരനായിരുന്ന സനൂപ് പറഞ്ഞു.
ദിലീപിന് ജയിലില്‍ യാതൊരു സൗകര്യവും നല്‍കുന്നില്ലെന്ന എഡിജിപി ശ്രീലേഖയുടെ നിലപാടിനിടെയാണ് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത് . ആലുവ സ്വദേശിയായ സനൂപ് ഇക്കിഴഞ്ഞ ബുധനാഴ്ചയാണ് സബ് ജയിലിലെത്തിയത്. പത്തുവര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലെ വാറന്റില്‍ റിമാന്‍ഡിലായി.
രണ്ട് ദിവസം സബ് ജയിലില്‍ ദിലീപിന് തൊട്ടടുത്തുളള സെല്ലില്‍ ഉണ്ടായിരുന്നു. പകലൊന്നും ദിലീപ് സെല്ലിലില്ലെന്നാണ് സനൂപ് പറയുന്നത്. ജയിലധികൃതരുടെ മുറിയിലായിരിക്കും എപ്പോഴും. തടവുകാര്‍ക്കുള്ള ഭക്ഷണമല്ല ദിലീപിന്. ജയില്‍ ജീവനക്കാര്‍ക്കുളള പ്രത്യേക ഭക്ഷണം ജീവനക്കാരുടെ മുറിയില്‍ എത്തിച്ച് വിളമ്പുകയാണ്.
രാത്രിയില്‍ മാത്രമാണ് സെല്ലിനുളളില്‍ കിടക്കാന്‍ ദിലിപെത്തുന്നത്. സഹതടവുകാര്‍ക്കിതറിയാം. പക്ഷേ മര്‍ദനം ഭയന്ന് പുറത്തുപറയില്ല. സിസിടിവി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സനൂപ് ആവര്‍ത്തിക്കുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ ദിലീപ് അവശനാണെന്നാണ്. ഡി സിനിമാസ് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കെതിരേ നടപടി വരുന്നതും നടി കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്തതും നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ഗൂഡാലോചനക്കേസ് പ്രതിയായ നടന്‍ ദിലീപിനെ മാനസീക സമ്മര്‍ദ്ദത്തിനും ആരോഗ്യനില മോശമാകുന്നതിനും കാരണമാകുന്നതായി റിപ്പോര്‍ട്ട്. ദിനംപ്രതി ഉണ്ടാകുന്ന പുതിയ വാര്‍ത്തകള്‍ താരത്തിന് അധികമാനസീക സമ്മര്‍ദ്ദം ഉണ്ടാക്കുകയും ഈയര്‍ ബാലന്‍സ് തെറ്റുന്നത് പോലെയുള്ള ശാരീരികാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നതായിട്ടാണ് ജയില്‍ റിപ്പോര്‍ട്ടുകള്‍.
ദിലീപിനെ ജയിലിലെത്തി ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും താരത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ആരോഗ്യനില മോശമായെന്നാണ് വിവരം. മരുന്നു നല്‍കിയിട്ടും താരത്തിന്റെ നിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇടയ്ക്കിടെ തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ട്. ചെവിയുടെ സന്തുലിതാവസ്ഥാ വ്യതിയാനമെന്ന് പറയാവുന്ന ഈയര്‍ ബാന്‍സ് മാനസീക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദ്ദം കൂടുകയും ഇതേ തുടര്‍ന്ന് ഫഌയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ പ്രതിസന്ധിയിലാക്കും. നേരത്തേ താരത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജയില്‍ അധികൃതര്‍ ആലോചിച്ചെങ്കിലും സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് ജയിലില്‍ എത്തി പരിശോധിക്കാന്‍ ഡോക്ടര്‍മാരെ ഏര്‍പ്പാടാക്കിയെങ്കിലും ഇവര്‍ നല്‍കിയ മരുന്നുകള്‍ ഫലം കണ്ടിട്ടില്ലെന്നാണ് വിവരം.
കേസില്‍ നേരത്തേ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് വിവരമുണ്ടായിരുന്നു. നേരത്തേ ദിലീപിന്റെ വീട്ടിലെത്തി നടത്തിയ മൊഴിയെടുക്കലില്‍ നടി നല്‍കിയ മറുപടിയില്‍ വ്യക്തത ഇല്ലായിരുന്നെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഉത്തരങ്ങളില്‍ വ്യക്തതയ്ക്കായി താരത്തെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന് മൊഴി നല്‍കിയ കാവ്യയുടെ ഡ്രൈവറായി സുനി ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
അതിനിടയില്‍ താന്‍ ദിലീപിന്റെ മൂന്നാം ഭാര്യയാണെന്ന വാര്‍ത്തകൂടി പുറത്തു വന്നതോടെ കാവ്യ ദിലീപില്‍ നിന്നും അകലാന്‍ നോക്കുന്നതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിരുന്നു. താന്‍ മൂന്നാം ഭാര്യയാണെന്ന് അറിഞ്ഞത് മുതല്‍ കടുപ്പത്തിലായ കാവ്യ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ നിന്നും വെണ്ണലയിലെ സ്വന്തം ഫഌറ്റിലേക്ക് മാറിയെന്നാണ് സൂചനകള്‍. നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് കാവ്യാമാധവനെ ദിലീപ് വിവാഹം കഴിച്ചത്. മഞ്ജുവിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് നാലു വര്‍ഷം പ്രണയിച്ച ശേഷം ദിലീപ് ബന്ധുവിനെ വിവാഹം ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ സഹ തടവുകാരന്റെ വെളിപ്പെടുത്തലുകളോടെ ഇതെല്ലാം കെട്ടുകഥകളായി മാറുകയാണ്. ദിലീപിന് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ നല്‍കാനുള്ള പദ്ധതി ഇതോടെ പൊളിയുകയാണ്.
https://www.facebook.com/Malayalivartha