പോലീസിനെ വെല്ലുവിളിച്ച് ആളൂരിന്റെ സഹോദരിയുടെ ഭവനത്തില്‍ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം
പോലീസിനെതിരേ പ്രകോപനപരമായ ചുവരെഴുത്ത് ഭിത്തിയിലെഴുതി പുന്നംപറമ്പില്‍ മോഷണശ്രമം. അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ സഹോദരി ലിജിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ലിജിയുടെ ഭര്‍ത്താവ് റെജി വിദേശത്താണ്. അമ്മ മരിച്ചതിനെത്തുടര്‍ന്ന് വീടുപൂട്ടി ലിജി പതിയാരത്തുള്ള വീട്ടിലായിരുന്നു. വീടിന്റെ മുന്‍വശത്തെ പൂട്ടു തകര്‍ത്തതിനുശേഷമാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
വീടിനുള്ളിലെ മുഴുവന്‍ അലമാരകളിലേയും പൂട്ടുതകര്‍ത്ത് വസ്ത്രങ്ങളടക്കമുളള സാമഗ്രികള്‍ വലിച്ചിട്ട നിലയിലാണ്.
ലാപ്‌ടോപ്പ്, ഹോംതിയേറ്റര്‍, ടി.വി. തുടങ്ങിയവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. വീടിന്റെ പിറകിലെ വാതില്‍ തകര്‍ത്തിട്ടുണ്ട്.
വടക്കാഞ്ചേരി സി.ഐ, എസ്.ഐ എന്നിവരെ വെല്ലുവിളിച്ചാണ് ചുവരെഴുത്ത്. ഡിജിപി വന്നാലും പിടിക്കാന്‍ പറ്റില്ല എന്നും വെല്ലുവിളിക്കുന്നു. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha