കാസര്‍ഗോഡ് നടന്ന സംഭവത്തില്‍ അങ്കലാപ്പോടെ ബന്ധുക്കള്‍
കാസര്‍ഗോഡ് ലൈംഗിക പീഡനത്തിനിരയായ മുപ്പതുവയസുകാരി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് 72 വയസുകാരനെതിരേ പോലീസ് കേസെടുത്തു.
കാസര്‍ഗോഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ യുവതിയാണു കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രസവിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രി അധികൃതര്‍ അന്വേഷിച്ചപ്പോള്‍ വയോധികന്റെ പേര് യുവതി വെളിപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തേക്കുതോട് ചീനി നില്‍ക്കുന്നതില്‍ അനീഷ് (30), മാടമ്പിശേരില്‍ സിനു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് അനീഷ് പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ എടുക്കുകയുമായിരുന്നു. പിന്നീട് ഇയാള്‍ വേറെ വിവാഹം കഴിച്ചു. ഇപ്പോള്‍ സിനു മുഖേനെ അശ്ലീല ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha