സിനിമാനടിമാരെ ആദരിക്കേണ്ട ആവശ്യം എനിക്കില്ല... നടിക്കെതിരെ പറഞ്ഞതില്‍ ഉറച്ച് നിന്ന് വീണ്ടും പി.സി. ജോര്‍ജ്
നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും ദിലീപിനെ അനുകൂലിച്ച് പിസി ജോര്‍ജ്. പൊലീസിനെതിരെയാണ് ഇത്തവണ പിസിയുടെ തിരിഞ്ഞത്. ഈ നിര്‍ഭയയെക്കാള്‍ കൂടുതല്‍ ഭീകരമായി ആക്രമിച്ചതാണ് ഈ പെണ്‍കുട്ടിയെ എന്ന് പൊലീസ് പ്രസ്താവന നല്‍കണം. അതാണ് പൊലീസിലെ ഏറ്റവും വലിയ മര്യാദക്കേട്. നിര്‍ഭയ എന്നാല്‍ ആറോ ഏഴോ കശ്മലന്‍മാര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലാറാക്കി ബസില്‍നിന്ന് വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞാണ്. അതാണ് നിര്‍ഭയ. ആ കുഞ്ഞിനെക്കാള്‍ ഭീകരമായി ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചെങ്കില്‍ രണ്ടാംദിവസം ഈ കൊച്ചെങ്ങെനെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്.
ആ കുട്ടിയോട് ചെയ്തത് എഫ്.ഐ.ആറില്‍ കൊടുത്തിട്ടുണ്ടല്ലോ. അത് ഹൈക്കോടതിയില്‍ പറഞ്ഞാല്‍ പോരെ. അതിനുപകരം നിര്‍ഭയയെക്കാള്‍ ഭീകരമായി ആക്രമിച്ചുഎന്ന് പറയുന്നതെന്തിനാണ്.
സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ തൊടുന്നതുപോലും തെറ്റാണ്.പൊലീസ് പറയേണ്ടത് നിര്‍ഭയയെക്കാള്‍ ഭീകരമായി പീഡിപ്പിച്ചുവെന്നാണോ. അതാണ് അവിശ്വാസമുണ്ടാക്കുന്നത്. ഞാന്‍ പോലീസിനെയാണ് കുറ്റപ്പെടുത്തുന്നത്. പൊലീസ് കാണിച്ച മര്യാദക്കേട് എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഈ പെണ്‍കുട്ടിയെ ആക്രമിച്ചില്ല എന്ന് ഞാന്‍ പറഞ്ഞില്ല.
ഒരു എം.എല്‍.എ എന്ന നിലയില്‍ ശരിചെയ്യാന്‍ ബാധ്യതപ്പെട്ടവനാണ് ഞാന്‍. ദിലീപിന്റെ പേരില്‍ 19 തെളിവുണ്ടെന്ന് പറയുന്നു. ഒരു കേസ് ജനത്തിനുമുന്നില്‍ വിശ്വാസത്തോടെ പറയാന്‍ സാധിച്ചിട്ടുണ്ടോ. ഒരുതെളിവ് ജനത്തിനുമുന്നില്‍ വച്ചാല്‍ മതി എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ ഈ പ്രശ്‌നം നിര്‍ത്തിയേക്കാം
ഇത് ജനാധിപത്യരാജ്യമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തണം. കോടതിക്ക് ബോധ്യപ്പെട്ടാല്‍ ശിക്ഷ. കോടതി വെറുതെവിടുന്ന കാര്യംപോലും ജനങ്ങളുടെ ജനകീയ കോടതി വെറുതെ വിടുകയില്ല. കുറ്റം ചെയ്താല്‍ ജനകീയകോടതിയില്‍ ശിക്ഷയുണ്ടാകും.
ആര് വേദനിപ്പിച്ചു. പിന്നെ സിനിമാനടിമാരെ ആദരിക്കേണ്ട ആവശ്യം എനിക്കില്ല. ആ നടിയെ പറ്റി നല്ലവാക്കുമാത്രമല്ല ഞാന്‍ പറയുന്നത്. ആ നടിയെ എനിക്ക് ഇഷ്ടമാണ്. ഒരു സംശയവും വേണ്ട ആ നടിയെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. ഇവിടെ പുരുഷന്‍മാര്‍ പലകാര്യങ്ങള്‍ക്കും ഇരയാകുന്നു. എം.വിന്‍സന്റ് എം.എല്‍.എ. ജയിലില്‍ കിടക്കുന്നതിനും എനിക്ക് ദുഃഖമുണ്ട്. ജോസ് തെറ്റയിലിന് ഇത്തരം അനുഭവം ഉണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജാമ്യം കിട്ടുമോ ഇല്ലയോ എന്ന് കാത്തിരുന്നു, അറസ്റ്റ് ചെയ്തില്ല, എന്നാല്‍ ആ മര്യാദ പിണറായി കാണിച്ചില്ല. ഇവിടെയുള്ള മനുഷ്യസമൂഹത്തിനും, പരിഷ്‌കൃത സമൂഹത്തിനും നീതിബോധമുള്ളവര്‍ക്കും മാന്യമായ സ്ത്രീകള്‍ക്കും സഹായകരമായ ഉറച്ചനിലപാടുമായി ഞാന്‍ മുന്‍പോട്ട് പോകും.
https://www.facebook.com/Malayalivartha