എം.വിന്‍സന്റ് എം.എല്‍.എയ്ക്ക് ജാമ്യമില്ല
സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പരാതിക്കാരിയായ വീട്ടമ്മയെ വിന്‍സെന്റ് രണ്ടു തവണ പീഡിപ്പിച്ചെന്നാണ് കേസ്.
പീഡനവും നിരന്തര ഭീഷണിയും സഹിക്കാന്‍ വയ്യാതെ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കൊല്ലം സിറ്റി പൊലീസ് കമീഷണറായിരുന്ന അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
വിന്‍സെന്റിന് ജാമ്യം നല്‍കിയാല്‍ ഇരയുടെ ജീവന് ഭീഷണിയാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കഴിഞ്ഞയാഴ്ച കോടതിയെ ബോധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha