മെഡിക്കല്‍ കോഴ ; കുമ്മനത്തിന് വിജിലന്‍സ് നോട്ടീസ്
മെഡിക്കല്‍ കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. 10-ാം തീയതി ഹാജരായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സതീഷ് നായര്‍ക്കും വിജിലന്‍സ് നോട്ടീസ് അയച്ചു. ഈ മാസം 24ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ട് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ നസീര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ വ്യാഴാഴ്ച വിജിലന്‍സിന് മൊഴിനല്‍കും. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങള്‍ക്ക് വിജിലന്‍സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു
https://www.facebook.com/Malayalivartha