തിയേറ്റര്‍ അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ചലച്ചിത്ര താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
വെള്ളിയാഴ്ചയാണ് നഗരസഭാ നിര്‍ദേശത്തെത്തുടര്‍ന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്. നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് തീയറ്റര്‍ അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനമെടുത്തത്. നഗരസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha