ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ അനൂപ് ഹൈക്കോടതിയില്‍
ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍. തീയറ്റര്‍ പൂട്ടിയ ചാലക്കുടി നഗരസഭയ്ക്ക് എതിരെയാണ് ഹൈക്കോടതിയില്‍ അനൂപ് ഹര്‍ജി സമര്‍പ്പിച്ചത്. തീയറ്റര്‍ സമുച്ചയത്തിന് ആവശ്യമായ എല്ലാ ലൈസന്‍സും ഉണ്ടെന്ന് അനൂപ് കോടതിയില്‍ അറിയിച്ചു.
തീയറ്ററിന്റെ മാനേജറാണ് അനൂപ്. തീയറ്ററിന്റെ ജനറേറ്ററിന് ലൈസന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് പൂട്ടിച്ചത്. രണ്ടര വര്‍ഷത്തിനിടെ ഇങ്ങനെയൊരു പ്രശ്‌നം ആരും ഉന്നയിച്ചിട്ടില്ല. ഒരുപകരണത്തിന് ലൈസന്‍സ് ഇല്ലെന്ന ഈ വാദം നിലനില്‍ക്കില്ല. നടപടി എടുക്കും മുന്‍പ് തങ്ങളുടെ ഭാഗം ആരും കേട്ടില്ലെന്നും അനൂപ് പറയുന്നു.
ആദ്യം ഭൂമി കയ്യേറിയെന്ന ആരോപണമായിരുന്നു ഡി സിനിമാസിനെതിരെ. എന്നാല്‍ ഇത് തെറ്റാണെന്ന് റവന്യൂ വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇതിനു പിന്നാലെയാണ് ജനറേറ്ററിന്റെ ലൈസന്‍സ് കാര്യം പറഞ്ഞ് നടപടിയെടുത്തത്. രാവിലെ നോട്ടീസ് നല്‍കി ഉച്ചയ്ക്ക് പൂട്ടിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha