വിഴിഞ്ഞത്ത് വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിനടുത്ത് വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. ടെനി, ആന്റണി, ദാസന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫൈബര്‍ ബോട്ടിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു.
പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറക്ക് 10 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. കരയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ബോട്ടില്‍ ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയതായി രക്ഷപ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കപ്പലിന് വേണ്ടി കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha