ദിലീപിന്റെ പേരിലുള്ള വീടിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു
വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയതിന്റെ പേരില്‍ ദിലീപിന്റെ പേരിലുള്ള വീടിന്റെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. കാഞ്ഞാര്‍ കൈപ്പയില്‍ സിനിമാതാരം ദിലീപ് വാങ്ങിയ സ്ഥലത്തുള്ള വീടിന്റെ വൈദ്യുതി ബന്ധമാണ് ഇന്നലെ മൂലമറ്റം കെഎസ്ഇബി സെക്ഷന്‍ ഓഫിസിലെ ജീവനക്കാരെത്തി വിച്ഛേദിച്ചത്. 346 രൂപയാണ് കുടിശിക.
കുര്യാട്ടുമലയില്‍ തൊമ്മന്‍ തൊമ്മന്റെ പേരിലാണ് കണക്ഷന്‍. സ്ഥലം പല കൈമറിഞ്ഞെങ്കിലും കെഎസ്ഇബിയിലെ കണ്‍സ്യൂമര്‍ നമ്പര്‍ മാറിയിരുന്നില്ല. നാലു തവണത്തെ ബില്ലാണു കുടിശിക ആയത്.
അതേസമയം നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. എങ്കിലും ദിലീപിനെ കോടതിയില്‍ പൊലീസ് നേരിട്ട് ഹാജരാക്കില്ല. കഴിഞ്ഞ തവണത്തേതുപോലെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാവും ഹാജരാക്കുക.
സുരക്ഷ മുന്‍നിര്‍ത്തി ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതിനല്‍കിയത്. ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ജൂലായ് 25ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡുചെയ്തത്.
അതേസമയം മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമും ഡി കമ്പനിയുമാണെന്നാണ് സൂചന. ദാവൂദിന്റെ ബിനാമി ഗുല്‍ഷനാണ് മലയാള സിനിമയിലെ കള്ളപ്പണത്തിന്റെ പ്രധാന പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നൂറോളം സിനിമകളില്‍ മാത്രം അഭിനയിച്ച ദിലീപിന് എങ്ങനെ 700 കോടിയുടെ സ്വത്ത് കിട്ടിയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇതോടെ സിനിമയിലെ അധോലോക ബന്ധവും പുറത്തുവന്നു. ഗുല്‍ഷന്റെ ഇടപെടലുകളുടെ തെളിവും കിട്ടി. ഈ സാഹചര്യത്തില്‍ പൊലീസ് ചില മുന്‍കരുതലുകള്‍ എടുത്തു. അതുകൊണ്ടാണ് ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് കോടതിയെ പൊലീസ് അറിയിച്ചതും.
ദിലീപ് ജയിലില്‍ ആണെങ്കിലും കോടതിയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ആ സാഹചര്യം ദുരൂഹമായ ഒരു ആക്രമണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. നിസ്സാരമായ ഒരു വ്യക്തി അല്ല ദിലീപ്. സിനിമാ നടന്‍ എന്നതുപോലെ പ്രശസ്ത – കുപ്രശസ്ത രംഗങ്ങളിലും സാന്നിധ്യവും സാമീപ്യവും ഉണ്ടെന്ന കണ്ടെത്തലുകളാണ് ഞെട്ടിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ പല രഹസ്യങ്ങളും പുറത്തുവരും. അതൊരു പക്ഷെ, പല വമ്പന്മാരിലെക്കും നീണ്ടുപോകാം. മാത്രമല്ല, അധോലോകവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ദിലീപ് ജീവനോടെ ഇരിക്കാന്‍ താല്പര്യമില്ലെന്ന് പൊലീസ് തിരിച്ചറിയുന്നു. ദിലീപിന് എല്ലാം നഷ്ടമായി. അതുകൊണ്ട് തന്നെ എല്ലാം ദിലീപ് തുറന്നു പറയുമോ എന്ന ഭയം ചിലര്‍ക്കുണ്ട്.
അക്കാര്യം ദിലീപിനും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാകാന്‍ നടന്‍ തയ്യാറായത്. ഇതിനെ എതിര്‍ക്കാത്തതും പുറത്തിറങ്ങിയാല്‍ ജീവനില്‍ ഭയമുള്ളതു കൊണ്ടാണെന്നാണ് സൂചന. സിനിമയിലെ സാമ്പത്തിക ഇടപാടുകള്‍ ദിലീപ് ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല. എന്നാല്‍ പറയുമോ എന്ന ഭയം സിനിമയിലെ അധോലോകക്കാര്‍ക്കുണ്ട്. ഇത് മനസ്സിലാക്കിയാണ് ജാമ്യത്തിന് പോലും ദിലീപ് കരുതലോടെ ശ്രമിക്കുന്നതെന്നാണ് സൂചന. ദിലീപിന്റെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ട്. ഇതിനിടെയാണ് സിനിമാ വൃത്തങ്ങളെ ഉദ്ദരിച്ച് മംഗളം സിനിമ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില സുഹൃത്തുക്കള്‍ ജയിലില്‍ തന്നെ തുടരാന്‍ ദിലീപിനെ ഉപദേശിക്കുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha