എന്‍.ഡി.ടി.വി.യില്‍ പിണറായിയുടെ ശക്തമായ പ്രതികരണം
കേരളത്തില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നുവെന്ന് ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളുടെ മുനയൊടിച്ച് ഇതാദ്യമായി പിണറായി വിജയന്‍ ദേശീയ മാധ്യമത്തിലൂടെ പ്രതികരിച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആസൂത്രിത പദ്ധതികള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ അതറിയുന്നുണ്ട്, എന്നാല്‍ അതില്‍ ആശങ്കരല്ല. കേരളത്തില്‍ നടക്കുന്ന ആര്‍.എസ്.എസ്/ബി.ജെ.പി-സി.പി.എം അക്രമ രാഷ്ട്രീയങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, മറിച്ച് ദൈവം കൈവിട്ട നാടാണ് എന്ന എന്‍.ഡി.ടി.വി വാര്‍ത്താ അവതാരകയുടെ ചോദ്യത്തിനാണ് പിണറായി വിജയന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.
കേരളത്തില്‍ അരങ്ങേറുന്ന അപവാദപ്രചരണങ്ങളെ കുറിച്ച് കേരളജനത ബോധവാന്മാരാണ്. ഇന്നലെ നടന്ന ഓള്‍ പാര്‍ട്ട് മീറ്റിങ്ങില്‍ എല്ലാ പാര്‍ട്ടികളും കേരളത്തിനെതിരെ നടക്കുന്ന കേരള വിരുദ്ധ പ്രചരണത്തില്‍ അനുശോചനം പ്രകടിപ്പിച്ചുവെന്നും, ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഇടതുപക്ഷ പാര്‍ട്ടിക്കെതിരെയല്ലെന്നും മറിച്ച് ഇന്ത്യയിലെ ഏറ്റവും സമാധാനമുള്ള സംസ്ഥാനമായ കേരളത്തിനെതിരെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി/ആര്‍.എസ.്എസുകാര്‍ക്ക് കള്ളം പറയുന്നതില്‍ യാതൊരു മടിയില്ലെന്നും പിണറായി പറഞ്ഞു. അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഇതറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദളിത്, ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങളുടെ കണക്കെടുത്താല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കണക്കുകള്‍ വളരെ ചെറുതാണെന്നും, വര്‍ഗീയ അതിക്രമങ്ങളും കൊലപാതകങ്ങളും കേരളത്തില്‍ കുറവാണെന്നും പിണറായി പറഞ്ഞു.
എന്‍.സി.ആര്‍.ബി കണക്ക് പ്രകാരം 305 കൊലപാതകങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കാണപ്പെടുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ അക്രമിക്കപ്പെട്ട് മരിച്ചവരുടെ കണക്ക് 4732 ആണ്.
സീതാറാം യെച്ചൂരിയെ എന്ത് കൊണ്ട് പിന്‍താങ്ങിയില്ലെന്ന അവാരകയുടെ ചോദ്യത്തിനും പിണറായി മറുപടി നല്‍കി.
https://www.facebook.com/Malayalivartha