സ്വാശ്രയ കോളജ് പ്രശ്‌നം ഉയര്‍ത്തി നിയമസഭയില്‍ വന്‍ പ്രതിഷേധം: പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു
സ്വാശ്രയ കോളജ് പ്രശ്‌നം ഉയര്‍ത്തി നിയമനസഭയില്‍ വന്‍ പ്രതിഷേധം. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. നീറ്റ് പരീക്ഷ പോലുള്ള സംവിധാനങ്ങള്‍ വന്ന ശേഷം മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു.
എന്നാല്‍ സ്വകാര്യ മാനേജ്‌മെന്റുകളെ സഹായിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സ്വാശ്രയ മേഖല ഇത്രത്തോളം കുത്തഴിഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ കൊള്ളാവുന്ന മറ്റാരെയെങ്കിലും ഭരണം ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി സര്‍ക്കാരിന് വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തോടെ സ്പീക്കര്‍ അടിയന്തരപ്രമേയം തള്ളി. ഇതോടെ പ്രതിപക്ഷ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha