ദിലീപിന് ആലുവ സബ് ജയിലിൽ ലഭിക്കുന്നത് വി ഐ പി പരിഗണന; ആഭ്യന്തര വകുപ്പിനെ നാണം കെടുത്തുന്നതാര്..?
ആലുവ സബ് ജയിലിൽ ദിലീപ് കിടന്നുറങ്ങുന്നത് ജയിൽ സൂപ്രണ്ടിന്റെ മുറിയിലുള്ള കട്ടിലിൽ. ജയിലിൽ ദിലീപിന് വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നിട്ടും ഇതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് സൂചനയുണ്ട്. ജയിൽ സൂപ്രണ്ടിന്റെ പ്രധാന ജോലി ദിലീപിന്റെ സിനിമാകഥകൾ കേൾക്കുക എന്നതാണത്രേ. ചേരുംപടി മസാലകൾ ചേർത്ത് ദിലീപ് ഇത്തരം കാര്യങ്ങൾ ജയിൽ ഉദ്യോഗസ്ഥർക്ക് മുമ്പിൽ വിളമ്പും. ചുരുക്കത്തിൽ വീടിനെക്കാളും സുഖത്തിലാണ് ദിലീപ് ജയിലിൽ കഴിയുന്നത്. കിടക്കുന്ന സ്ഥലത്ത് എയർ കണ്ടീഷനർ ഇല്ല എന്ന കുഴപ്പം മാത്രമാണ് ഉള്ളത്.
ദിലീപ് അനുഭവിക്കുന്ന പ്രത്യേക പരിഗണനയുടെ കാര്യം പുറം ലോകം അറിയാതിരിക്കാൻ ഇപ്പോൾ ജയിലിൽ കഴിയുന്ന തടവുകാർക്കെല്ലാം പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മലയാളി വാർത്തക്ക് സൂചന ലഭിച്ചു. തടവുകാരിൽ കൃത്യം പുറത്തറിയിക്കാൻ സാധ്യതയുള്ള കുഴപ്പക്കാർക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നത്. പുറത്തറിയിക്കാൻ സാധ്യതയില്ലാത്ത പാവങ്ങൾക്ക് ഇപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെ. ജയിൽ മേധാവി ശ്രീലേഖ ആലുവ സബ് ജയിൽ സന്ദർശിച്ച ദിവസം ദിലീപ് നടത്തിയത് മികച്ച അഭിനയമാണ്.
സിനിമയിൽ ഇവരെ കണ്ട ഭാവാഭിനയമൊന്നുമല്ല ദിലീപ് ജയിലിൽ നടത്തുന്നത്. താൻ ജയിലിൽ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ കാര്യം പുറത്തറിയിക്കാൻ സാധ്യതയുള്ള തടവുകാരെ തേടി പിടിച്ച് സാമ്പത്തിക വാഗ്ദാനവും ജോലി വാഗ്ദാനവും ദിലീപ് നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. ദിലീപിന്റെ സാമ്പത്തിക ഭദ്രത തന്നെയാണ് ഇത്തരം പരിഗണനകൾക്ക് പിന്നിലുള്ളത്. ദിലീപിന് എത്ര വേണമെങ്കിലും പണം എറിയാം. ദിലീപ് ജയിലിലാണെങ്കിലും പുറത്ത് ആളും അമ്പാരിയുമുണ്ട്. അവർ ദിലീപിന് ആവശ്യമുള്ള എന്തും ഒരുക്കി കൊടുക്കും. ദിലീപിന്റെ അനിയനാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്തെങ്കിലും കുറവ് തോന്നിയാൽ പണം നൽകി കുറവ് ഒഴിവാക്കും.
ജയിലിൽ ദിലീപിന് പുറത്തു നിന്നും ഭക്ഷണം എത്തിക്കുന്നതായും വിവരമുണ്ട്. ജയിൽ ഉദ്യോഗസ്ഥർക്കായി തയാറാക്കുന്ന ഭക്ഷണമാണ് പുറത്തു നിന്നും കൊണ്ടു വരാത്ത സമയങ്ങളിൽ ദിലീപിനു നൽകുന്നത്. ജയിൽ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന പ്ലേറ്റും മറ്റുമാണ് ദിലീപ് ഉപയോഗിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കണമെങ്കിൽ ആകാം എന്നാണ് ഉദ്യോഗസ്ഥർ ദിലീപിനെ അറിയിച്ചിരിക്കുന്നത്. ഇതിനായി കൊച്ചിയിലെ പഞ്ചനക്ഷത്ര ആശുപത്രിയായ ആസ്റ്റർ മെഡിസിറ്റിയിൽ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി വിവരമുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കിൽ അതിനുള്ള സാധ്യതയുണ്ട്.
സൂര്യ ടിവിയിൽ നടക്കുന്ന ദിലീപ് ചലച്ചിത്രമേള ദിലീപ് നന്നായി ആസ്വദിക്കുന്നുണ്ടത്രേ. ജയിൽ സൂപ്രണ്ടിന്റെ മുറിയിലുള്ള ടി.വിയിലാണ് അദ്ദേഹം സിനിമ കാണുന്നത്.
https://www.facebook.com/Malayalivartha