അലാവുദ്ദീന്റെ അത്ഭുത വിളിയില്‍ വീണവര്‍ നാണക്കേടില്‍
മൊബൈല്‍ ചാറ്റിംഗിലൂടെ പരിചയപ്പെടുന്ന യുവാക്കളെ പ്രകൃതി വിരുദ്ധ ബന്ധത്തിനുപയോഗിച്ച് പണവും മറ്റും തട്ടിയെടുക്കുന്ന യുവാവ് പോലീസ് പിടിയില്‍. തൊടുപുഴ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മണര്‍കാട് കൈതച്ചിറ മാളിയേക്കല്‍ സുല്‍ത്താന്‍ അലാവുദ്ദീനെ(29) യാണ് എസ്‌ഐ വി.സി.വിഷ്ണുകുമാറും ജൂനിയര്‍ എസ്‌ഐ വി.സുനിലും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. മൊബൈല്‍ ചാറ്റിംഗിലൂടെയാണ് പോലീസ് പ്രതിയെ തന്ത്രപൂര്‍വം കുടുക്കിയത്. തൊടുപുഴ സ്വദേശിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
ചാറ്റിംഗിലൂടെ പരിചയപ്പെടുന്നവരുടെ എടിഎമ്മും പിന്‍ നന്പരും തന്ത്രപൂര്‍വം തട്ടിയെടുത്ത് പണം കവരുകയായിരുന്നു ഇയാളുടെ രീതി. തൊടുപുഴ സ്വദേശിയുടെ ലാപ്‌ടോപ്പും രണ്ട് മൊബൈല്‍ഫോണുകളും എടിഎം വഴി 5000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു.
ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഇയാളെ കാത്തു നിന്ന പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha