ഞാനെന്റെ അനുജനെ പോലെ കരുതുന്ന ദിലീപിനെ ജയിലില്‍ പോയി കണ്ടു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. അതേസമയം, ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കുമെന്നറിയാന്‍ വെമ്പല്‍കൊള്ളുന്നവരാണധികവും. ഈയവസരത്തിലാണ് ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവും ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയത്. ശത്രുക്കള്‍ക്കുപോലും അലിവ് തോന്നുന്ന അവസ്ഥയിലാണ് ദിലീപിന് ഇപ്പോള്‍ ഉള്ളതെന്നാണ് സുരേഷ്‌കുമാര്‍ വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്‌കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
'ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഗര്‍ഭിണിയാണ്', 'കാവ്യയെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യും', ഇത്രയും നാള്‍ കണ്ടതല്ല കാവ്യയുടെ യഥാര്‍ഥ മുഖം, 'മീനാക്ഷി ദുബായ്ക്ക് പോയി', 'മീനാക്ഷി സ്‌കൂളിലൊന്നും പോകാനാകാതെ വീട്ടിലിരിക്കുന്നു' തുടങ്ങിയവയായിരുന്നു ഇവയിലെല്ലാം നിറഞ്ഞു നിന്നത്. ഈ വാര്‍ത്തകളുടെയൊക്കെ നിജസ്ഥിതി എന്തെന്ന് പറയുകയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍.
'ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. '
'അവരുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ അമ്മയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കേണ്ടത്.
മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ട്. ആ സ്‌കൂള്‍ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നല്‍കുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തടയിടണം എന്നാണ് അവരുടെ നിര്‍ദ്ദേശം.
ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവര്‍. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോള്‍. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്.
ദിലീപിന്റെ അനിയന്‍ ദിലീപിനേക്കാള്‍ താത്വികനാണ്. ഭീഷണിപ്പെടുത്താന്‍ പോയിട്ട് അയാള്‍ക്ക് നന്നായി സംസാരിക്കാന്‍ തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയില്‍ പറഞ്ഞതാണ്. എല്ലാവരും നിര്‍ത്തട്ടെ എന്നിട്ടു ഞങ്ങള്‍ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ.
'എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ചെയ്യുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്. ഇങ്ങനെയുള്ള കപടപ്രചരണങ്ങള്‍ അവര്‍ പൈസ ഉണ്ടാക്കാനുള്ള മോശം വഴികള്‍ മാത്രമാണ്. അത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകര്‍ക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ല.' സുരേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha