ചിങ്ങ പുലരിക്ക് മുമ്പ് മാഡം ആരാണെന്ന് പറഞ്ഞില്ലെങ്കിൽ കളി മാറുമെന്ന് പൾസർ സുനി
കർക്കിടകം കൊണ്ടേ പോകു എന്നാണ് പഴമൊഴി. കർക്കിടക മാസത്തിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രകൃതിക്ക് പോലും വളരെയേറെ പ്രത്യേകതകളുള്ള മാസമാണ് കർക്കിടക മാസം. ഈ വർഷത്തെ കർക്കിടക മാസം തീരുന്നത് ഓഗസ്റ്റ് 16നാണ്. മലയാളികളുടെ ഇടയിൽ ആടി അറുതി കൂടിയാണ് കർക്കിടകം 31 ആയ ഈ ഓഗസ്റ്റ് 16. അതായത് വീട്ടിലെ പഴയ സാധനങ്ങളെല്ലാം പുറത്തേയ്ക്ക് വലിച്ചെറിയുന്ന ദിവസം. ഇതിനെ കള്ള കർക്കിടകം എന്നും അറിയപ്പെടാറുണ്ട്. മാഡത്തിനെ സംബന്ധിച്ചും ഈ ഓഗസ്റ്റ് 16 നിർണായകമാണ് . സാക്ഷാൽ പൾസർ സുനി വി ഐ പി യ്ക്ക് വാർണിംഗ് നൽകുന്ന അവസാന തീയതി കൂടെയാണ് അന്ന്.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന 'മാഡം' കെട്ടു കഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്. മാഡം സിനിമാ രംഗത്ത് നിന്ന് തന്നെയുള്ളയാളാണ്. അക്കാര്യം വി.ഐ.പി തന്നെ പറയട്ടെ.
16ാം തിയതിക്കുള്ളില്‍ മാഡം ആരാണെന്ന് വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമ പ്രവര്‍ത്തകരോട് പേര് വെളിപ്പെടുത്തുന്നുവെന്നും സുനി പറഞ്ഞു. കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് മാഡത്തിന്റേത് എന്നായിരുന്നു അന്വേഷണ ഉദ്യേഗസ്ഥര്‍ വിശ്വസിച്ചിരുന്നത്. മാഡം ഒരു സിനിമാ നടിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
https://www.facebook.com/Malayalivartha