പുര കത്തുമ്പോള്‍ പന്തം കൊളുത്തി ആളെക്കൂട്ടി സൂര്യ റ്റി വി
ദിലീപിന്റെ ചിത്രങ്ങള്‍ സൂര്യ റ്റി വിയില്‍ കാണിക്കുന്നതിന് സണ്‍ നെറ്റ് വര്‍ക്കിന് മറിഞ്ഞത് കോടികള്‍. ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് പ്രത്യേകപ്രദര്‍ശനം.
ദിലീപ് ചിത്രങ്ങള്‍ സാധാരണ ചാനലുകള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. അത്തരം സിനിമകള്‍ കാണിച്ചാല്‍ പ്രേക്ഷകര്‍ കുറയുമെന്ന ഭയത്തിലാണ് സിനിമ കാണിക്കാതിരി ക്കുന്നത്. ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് ധാരാളം ദിലീപ് പടങ്ങള്‍ പെട്ടിയിലിരിപ്പുണ്ട്.
സൂര്യ ടിവി തന്നെയാണ് ഇത്തരമൊരാശയം മുന്നോട്ട് വച്ചത്. സൂര്യയെ നിയന്ത്രിക്കുന്നത് മദ്രാസിലിരിക്കുന്ന ചാനല്‍ മേധാവികളാണ്. അവരെ സംബന്ധിച്ചടത്തോളം സ്ത്രീ പീഡനമൊന്നും ഒരു വിഷയമേയല്ല. ഇതിലുമപ്പുറം കാര്യങ്ങളാണ് തമിഴകത്ത് നടക്കുന്നത്. സൂര്യയുടെ നിര്‍ദ്ദേശം കേട്ടയുടന്‍ തന്നെ ബന്ധപ്പെട്ടവര്‍ സമ്മതിച്ചു. പിന്നെ പണത്തിന്റെ കണക്ക് തീരുമാനിച്ചു.
സൂര്യ അടുത്ത കാലത്ത് നടത്തിയ ഏറ്റവും നല്ല ബിസിനസാണ് ദിലീപ് ഫെസ്റ്റ്. കോടികള്‍ മറിഞ്ഞ ബിസിനസായിരുന്നു ഇത്. ഇത്രയും നല്ലൊരു അവസരം മറ്റ് ചാനലുകള്‍ക്കൊന്നും ലഭിച്ചിട്ടില്ല. അങ്ങനെയൊരു അവസരം മുതലാക്കിയത് സണ്‍ നെറ്റ് വര്‍ക്കിന്റെ മുതലാളിമാരാണ്.
ദിലീപിന്റെ പി ആര്‍ വിഭാഗമാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിന് എത്ര വേണമെങ്കിലും പണം നല്‍കാന്‍ അവര്‍ തയ്യാറാണ്. മാധ്യമ പ്രവര്‍ത്തകരെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ദിലീപിന്റെ അനിയനാണ് ഇത്തരം കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരുമായി അടുപ്പം പുലര്‍ത്തുന്ന ചിലരും ദിലീപിനെ സഹായിക്കാനുണ്ട്. ഇവര്‍ പരസ്യ കമ്പനി പ്രതിനിധികളാണ്. പത്രങ്ങളിലും ചാനലുകളിലുമുള്ള മാര്‍ക്കറ്റിംഗ് വിഭാഗത്തെയാണ് ഇത്തരമാളുകള്‍ കൈകാര്യം ചെയ്യുന്നത്. സാമ്പത്തികമാണ് മാധ്യമങ്ങളുടെ അടിസ്ഥാനം. നിഷ്പക്ഷമെന്ന് തോന്നിക്കുന്ന വാര്‍ത്തകള്‍ നല്‍കി ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ജയില്‍ മേധാവി ശ്രീലേഖ സബ് ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ഉദാഹരണം.
https://www.facebook.com/Malayalivartha