ബാര്‍ കോഴക്കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ബാര്‍കോഴക്കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി . ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. .ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കൊച്ചില്‍ നടന്ന ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയാണ് അഹമ്മദാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്.
ബിജു രമേശ് കൈമാറിയ സിഡിയിലെ ശബ്ദരേഖ എഡിറ്റ് ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്തുള്ള കെഎം മാണിയുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
https://www.facebook.com/Malayalivartha