തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
മോട്ടോര്‍ വാഹന വകുപ്പില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയ കേസില്‍ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീഹരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്നും, തച്ചങ്കരി അടക്കം കേസില്‍ പ്രതിയായ എല്ലാവര്‍ക്കും എതിരെയുള്ള അന്വേഷണം തുടരാമെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു.
ഗതാഗത കമീഷണറായിരിക്കെ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നടത്തിയ ചില നിയമനങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha