ജെ.സി.ഡാനിയലിന് അവശകലാകാരപെന്‍ഷന്‍പോലും നിഷേധിച്ചത് കരുണാകരനും മലയാറ്റൂരും... ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ ഇമേജ് തകര്‍ക്കാനാവില്ലെന്ന് കെ. മുരളീധരന്‍
മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയലിന്റെ ദുരിത പൂര്‍ണമായ ജീവിതമാണ് പ്രശസ്‌ത സംവിധായകന്‍ കമല്‍ സെലുലോയിഡിലൂടെ ചിത്രീകരിച്ചത്. 1960കളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ജെ.സി. ഡാനിയലിനെ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കണമെന്നുള്ള ഫയല്‍ എല്ലാ തെളിവുകളുമായി മുന്നിലെത്തിയപ്പോഴും ഒരു സവര്‍ണ മേധാവിത്വത്തോടെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിച്ചു എന്നാണ് സിനിമ പറയുന്നത്. കിടപ്പാടം പോലുമില്ലാതെ ജെ.സി. ഡാനിയല്‍ ഒരു ബന്ധുവീട്ടില്‍ ചത്തു ജീവിക്കുമ്പോഴും അവശകലാകാരപെന്‍ഷന്‍പോലും സര്‍ക്കാര്‍ നിഷേധിച്ചു. അന്നത്തെ അച്യുതമേനോന്‍ മന്ത്രിസഭയിലെ സാംസ്‌കാരികവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കെ. കരുണാകരനും സാസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന പ്രശസ്‌ത എഴുത്തുകാരനുമായ മലയാറ്റൂര്‍ രാമകൃഷ്‌ണനുമാണ് ഇതിനൊക്കെ പുറകിലെന്നാണ് പറയുന്നത്. സിനിമയില്‍ സിദ്ദിഖാണ് മലയാറ്റൂര്‍ എന്ന അയ്യരുടെ വേഷം ചെയ്യുന്നത്. അതേസമയം, കരുണാകരന്റെ പേര്‍ ചിത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് തനിയ്ക്ക് ആദരവാണുള്ളതെന്നും ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ വ്യക്തമാക്കി. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയലിന്റെ ജീവിതം അഭ്രപാളിയിലെത്തിച്ച സെല്ലുലോയിഡിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ളത് അടക്കം ഏഴ് അവാര്‍ഡുകളാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha