സി.എ.ജിയുടെ റിപ്പോര്‍ട്ടിന് മറുപടി പറയേണ്ടത് ഞാനല്ല:ജേക്കബ് തോമസ്
തുറമുഖ വകുപ്പില്‍ താന്‍ മേധാവിയായിരുന്ന സമയത്ത് ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് മറുപടി പറയാനില്ലെന്ന് മുന്‍ വിജിലന്‍സ് മേധാവിയും നിലവിലെ ഐ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസ്. റിപ്പോര്‍ട്ട് സംബന്ധിച്ച് ഉത്തരം പറയേണ്ടത് താനല്ല, വി.എസ് സര്‍ക്കാരിലെ ചുമതലപ്പെട്ടവരാണെന്നും വിജിലന്‍സ് ഡയറക്ടറായിരുന്നതിനാലാണ് തനിക്കെതിരെയുള്ള ഈ റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
കപ്പല്‍ ഓടിക്കാന്‍ അറിയാത്ത തന്നെ തുറമുഖ വകുപ്പ് ഡയറക്ടറാക്കിയവരാണ് ഇത് വിശദീകരിക്കേണ്ടത്. മന്ത്രിയും സര്‍ക്കാരും പറഞ്ഞത് അനുസരിക്കുകയാണ് താന്‍ ചെയ്തത്. വി.എസ് അച്യുതാനന്ദനും വകുപ്പ് മന്ത്രിയുമാണ് മറുപടി പറയേണ്ടത്. വിജിലന്‍സില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ശത്രുക്കളുണ്ടായത്. സത്യം ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് സത്യമറിയാമെന്നും ജേക്കബ് തോമസ് പറഞ്ഞു.
തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മ്മിക്കുന്നതില്‍ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത്.
https://www.facebook.com/Malayalivartha