മദ്യത്തെ ചൊല്ലിയുള്ള വാക്കേറ്റം ; മത്സ്യത്തൊഴിലാളിയെ കെട്ടിടത്തിന്റെ മുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി
മദ്യത്തെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയെ ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. വിഴിഞ്ഞം കോട്ടപ്പുറം വടയാർ പുരയിടത്തിൽ ക്രിസ്റ്റടിമ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പഴയപള്ളി സ്വദേശി ജോണ്‍സനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വിഴിഞ്ഞം ഫിഷിംഗ് ലാൻഡിംഗ് സെന്ററിന് സമീപത്തെ പണി പൂർത്തിയായി വരുന്ന സർക്കാർ ക്വാർട്ടേഴ്സിന്റെ മൂന്നാം നിലയിൽ നിന്നാണ് ക്രിസ്റ്റടിമയെ താഴേക്ക് തള്ളിയിട്ടത്. അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ജോണ്‍സണും ക്രിസ്റ്റടിമയും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്റ്റടിമയോടൊപ്പം മൂന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന ഉൗമയായ മത്സ്യത്തൊഴിലാളിയാണ് കൊലപാതക വിവരം പുറത്ത് അറിയിച്ചത്.
https://www.facebook.com/Malayalivartha