ഡിവൈഎഫ്ഐ നേതാവ് തൊപ്പി വച്ച് സെല്‍ഫിയെടുത്ത കേസ്; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കോട്ടയത്ത് എസ്.ഐയുടെ തൊപ്പി തലയിൽ വച്ച് സെൽഫിയെടുത്ത ഡിവൈഎഫ്ഐ നേതാവിനെ സിപിഎമ്മും ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഇൗസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അടക്കം മൂന്നു പൊലീസുകാര എസ്പിയും സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മിഥുനെതിരെയാണ് പാർട്ടി നടപടി. കുമരകത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മിഥുന്‍ കൂട്ടുകാർക്ക് അയച്ചു കൊടുത്ത ചിത്രം, ബിജെപി ജില്ലാ നേതൃത്വമാണ് പുറത്തുവിട്ടത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൗസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, ജയചന്ദ്രൻ എന്നിവര്‍ക്കെതിരെ പൊലീസും നടപടിയെടുത്തു.
https://www.facebook.com/Malayalivartha