പത്ത് മണി മുതല്‍ കാത്ത് നിന്നിട്ടും വിനായകന്റെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രയെ കാണാനായില്ല
പൊലീസ് മര്‍ദ്ദനത്തില്‍ മനം നൊന്ത് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെത്തിയ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാനായില്ല. പരാതിയുമായി രാവിലെ പത്ത് മണി മുതല്‍ കാത്ത് നിന്നിട്ടും മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്നാണ് പരാതി. നിയമസഭയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും കുടുംബം എത്തിയിരുന്നു. വൈകീട്ട് അഞ്ചര വരെ സെക്രട്ടേറിയറ്റിലെ ഓഫീസിന് മുന്നില്‍ കാത്ത് നിന്നെങ്കിലും ഓഫഈസിലെത്തിയ മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. അതേസമയം വിനായകന്റെ കുടുംബത്തിന്റെ ആവലാതി മുഴുവന്‍ കേട്ടിരുന്നു എന്നും നിയമസഭയിലെ തിരക്കുകളായിരുന്നതിനാലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് കാണാന്‍ കഴിയാതിരുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha