കള്ളവോട്ട് ഹര്‍ജിയില്‍ വെട്ടിലായി കെ. സുരേന്ദ്രന്‍...
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വെട്ടിലായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കള്ളവോട്ട് ചെയ്തുവെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ച 45 പ്രവാസികള്‍ക്ക് കോടതിയിലെത്താനുള്ള യാത്രാ ചെലവ് ഹര്‍ജിക്കാരന്‍ വഹിക്കണമെന്ന വിധിയാണ് സുരേന്ദ്രനെ വെട്ടിലാക്കിയത്. കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്ന 45 പേരില്‍ 42 പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്.
ഇവര്‍ക്ക് നാട്ടിലെത്തി ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് വരുന്ന ഭീമായ ചെലവ് ഹര്‍ജിക്കാരന്‍ തന്നെ നിര്‍വഹിക്കണമെന്നാണ് കോടതി വിധി. ഇവരെ കോടതിയില്‍ എത്തിച്ചാലും കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്നതും പ്രായോഗികമല്ല. പ്രവാസികള്‍ക്ക് യാത്രാ ചെലവ് നല്‍കുന്ന കാര്യത്തില്‍ ആലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha