ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ അന്വേഷണം ശക്തം
വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭ സംഘം വലയിലായി. റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് റാക്കറ്റിലെ പ്രധാനിയെയും പെണ്‍കുട്ടിയുടെ കാമുകനെയും ഉള്‍പ്പടെ പിടികൂടിയത്.
വിളപ്പില്‍ശാല കാവിന്‍പുറം സൗമ്യ ഭവനില്‍ നിന്നും മലയിന്‍കീഴ് കുറ്റിക്കാട് വത്സല ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന കല എന്ന ശ്രീകല (40),മലയിന്‍കീഴ് അരുവിപ്പാറ സനൂജ മന്‍സിലില്‍ നിന്നും കുളത്തുമ്മല്‍ പൊട്ടന്‍കാവ് ബീവിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിഷ എന്ന ഷാഹിത ബീവി (45), മാറനല്ലൂര്‍ ചീനിവിള കിഴക്കുംകര പുത്തന്‍വീട്ടില്‍ നിന്നും മലയിന്‍കീഴ് ബ്ലോക്ക് നട പൗര്‍ണമി വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സദാശിവന്‍ (64), വെള്ളനാട് മേപ്പുകട കുറ്റിക്കാട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രമേശ് എന്ന സുമേഷ് (26), പെണ്‍കുട്ടിയുടെ കാമുകനായ തുരുത്തുംമൂല ദേവീക്ഷേത്രത്തിന് സമീപം കല്ലറ വൈക്കം ലക്ഷ്മി വിലാസത്തില്‍ നിന്നും കാവുംപുറം ലക്ഷ്മിവിലാസത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന വിഷ്ണു സാഗര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
കാമുകനായ വിഷ്ണു സാഗര്‍ എന്ന കണ്ണനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് കാണിച്ചു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. വിളപ്പില്‍ശാലയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണം നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയയായെന്ന് മനസിലായി. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി കുട്ടിയെ കൗണ്‍സിലിംഗിന്ന് വിധേയമാക്കിയതോടെയാണ് വര്‍ഷങ്ങളായി പീഡനത്തിന് ഇരയായിരുന്നെന്ന് തെളിഞ്ഞത്. തുടര്‍ന്ന് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു. അതിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറി പീഡിപ്പിച്ചു വരികയായിരുന്നു. മലയിന്‍കീഴ്, വിളപ്പില്‍ശാല, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചു പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ടെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha